വിഷ്ണു എന്ന സിനിമയിൽ ഞാനും വിജയും പുഴയിൽ കുളിക്കുന്ന സീൻ ഉണ്ട്… ഒരു പെൺകുട്ടി ചെയ്തിട്ടും വിജയ് അത് ചെയ്യാത്തതിൽ എല്ലാവരും അദ്ദേഹത്തോട് ചോദിച്ചു… ശരിക്കും ആസ്വദിച്ചു ചെയ്ത സിനിമയാണ് അത്… സംഗവി…

ഒരുകാലത്ത് തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടി ആയിരുന്നു സംഗവി. തമിഴിലെ സൂപ്പർ താരങ്ങളായ അജിത്ത് വിജയ് എന്നിവരുടെ ഒപ്പമായിരുന്നു സംഗവിയുടെ കരിയർ തുടങ്ങുന്നത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി. തമിഴിലെ ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ആദ്യകാലത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്.

തന്റെ കരിയർ ആരംഭിക്കുന്നത് അജിത്,  വിജയ് തുടങ്ങിയവരുടെ ഒപ്പം ആയിരുന്നുവെന്ന് സംഗവി പറയുന്നു. അത്തരത്തിലുള്ള അവസരങ്ങൾ ലഭിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്. 99 ഓളം സിനിമകളിൽ അഭിനയിച്ചു,. തുടക്കകാലത്ത് മെലിഞ്ഞിരിക്കുന്നത് കൊണ്ട് തടി വെക്കണമെന്ന് പലരും പറയുമായിരുന്നു. അന്ന് ശരീരഭാരം കൂട്ടാൻ ആയിരുന്നു പലരും പറഞ്ഞിരുന്നത് എങ്കിൽ ഇന്ന് നേരെ തിരിച്ചാണ്. എല്ലാവരും സ്ലിം ആയിക്കൊണ്ടിരിക്കുകയാണ്. അന്ന് പറഞ്ഞത് കുശ്ബുവിനെ പോലെ ഗുണ്ടായിരിക്കണം എന്നാണ്. വിജയുമായി വളരെ അടുത്ത സൗഹൃദം ഇപ്പോഴും പുലർത്തുന്ന നടിയാണ് സംഗതി. വിഷ്ണു എന്ന ചിത്രത്തിൽ അദ്ദേഹത്തിൻറെ ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം അവർ പങ്ക്വയ്ക്കുകയുണ്ടായി.

Screenshot 236

വിഷ്ണു എന്ന ചിത്രത്തിൽ വിജയിയും താനും പുഴയിൽ കുളിക്കുന്ന ഒരു രംഗമുണ്ട്. വളരെ തണുപ്പുള്ള വെള്ളമായിരുന്നു അത്. അതിൽ മുങ്ങി പൊങ്ങുന്ന സീനാണ് ഷൂട്ട് ചെയ്യേണ്ടത്. താന്‍ ആദ്യം തന്നെ അതിൽ മുങ്ങിപ്പൊങ്ങി വന്നു. പക്ഷേ വിജയ് വല്ലാതെ തണുത്ത് വിറച്ചു നിൽക്കുകയായിരുന്നു. ഒരു പെൺകുട്ടി ചെയ്തിട്ടും വിജയ് അത് ചെയ്യാത്തതിൽ എല്ലാവരും അദ്ദേഹത്തോട് ചോദിച്ചു. അന്ന് താൻ കാരണം വഴക്ക് കേൾക്കേണ്ടി വന്നതിൽ വിജയ് പരിഭവം പറഞ്ഞുവെന്ന് സംഗവി പറയുന്നു. അദ്ദേഹത്തിൻറെ ഒപ്പം ആ ചിത്രം വളരെ ആസ്വദിച്ചാണ് ചെയ്തത്. വിജയുമായി എല്ലാ ദിവസവും വിളിച്ച് സംസാരിക്കാൻ തക്ക സൗഹൃദമില്ല. പക്ഷേ അദ്ദേഹം വളരെ നല്ല വ്യക്തിയാണ്. 2005ൽ അപകടം പറ്റി മൂക്കിന് വലിയൊരു മുറിവ് സംഭവിച്ചിരുന്നു. ശരീരത്തിൽ നിരവധി ഒടുവുകളും ചതവുകളും ഒക്കെ ഉണ്ടായി. പിന്നീട് മുഖം സർജറി ചെയ്തതിനുശേഷം ആണ് സാധാരണ നിലയിൽ വന്നത്. ഇതേക്കുറിച്ചറിഞ്ഞ വിജയ് തന്നോട് വിളിച്ചു സംസാരിച്ചിരുന്നു. എന്ത് വിശേഷം ഉണ്ടെങ്കിലും അദ്ദേഹം വിളിക്കാറുണ്ട് എന്നും സംഗവി കൂട്ടിച്ചേർത്തു.