മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രമാണ് മലക്കോട്ടെ വാലിബൻ. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിടുകയുണ്ടായി. വളരെ വ്യത്യസ്തമായ രീതിയിലാണ് പോസ്റ്റർ പുറത്തു വിട്ടത്.
ലഭിക്കുന്ന വിവരമനുസരിച്ച് 2023 ജനുവരിയിൽ തന്നെ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ ആയിരിക്കും അണിയിച്ചൊരുക്കുക എന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ് ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
ഈ ചിത്രത്തിനു വേണ്ടി പ്രേക്ഷകർ മാത്രമല്ല കാത്തിരിക്കുന്നത്. അവരുടെ ഒപ്പമോ അവരെക്കാളോ പ്രതീക്ഷയോടെയാണ് തിരക്കഥാകൃത്ത് ആയ താൻ കാത്തിരിക്കുന്നത്. അത്ര പ്രതീക്ഷ്യോടെയാണ് താന് മോഹൻലാൽ ലിജോ
ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിനെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ ചിത്രം എല്ലാ അർത്ഥത്തിലും മോഹൻലാലിൻറെ ആരാധകരെയും മലയാളി പ്രേക്ഷകർ എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ തന്നെ ഒരു ടേണിങ് പോയിൻറ് ആയിരിക്കും ഈ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആമേൻ എന്ന ചിത്രത്തിനു ശേഷം പി എസ് റഫീഖിന്റെ രചനയിൽ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലക്കോട്ട വാലിബൻ. ജനുവരി 10ന് രാജസ്ഥാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. 60 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തീരുമാനിച്ചിട്ടുള്ളത്. ബോളിവുഡ് താരം വിദ്യുത് ജംവാൾ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.