ദിലീപിനെ അനുകൂലിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്ത് മലയാളികൾക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് സജി നന്ധ്യാട്ട്. മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവായ ഇദ്ദേഹം ദിലീപിനെ അനുകൂലിക്കുന്നതിന്റെ പേരിൽ മാത്രം വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന വ്യക്തിയാണ്. അടുത്തിടെയായിരുന്നു സജി നന്ത്യാട്ടന്റെ മകൻറെ വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങായിരുന്നു അത്. അതിൻറെ വിശേഷങ്ങൾ സജി നന്ധ്യാട്ട് സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചിരുന്നു. ഈ വിവാഹത്തിന് ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. എന്തുകൊണ്ടാണ് വിവാഹം സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്താത്തത് എന്ന് സജി പറയുകയുണ്ടായി.
26നായിരുന്നു മകൻ ജിം നന്ധ്യാട്ടിന്റെ വിവാഹം നടന്നത്. കോട്ടയത്ത് വച്ചായിരുന്നു ചടങ്ങ്. മീഡിയ വഴി കൂടുതൽ പബ്ലിസിറ്റി കൊടുക്കാതെയാണ് വിവാഹം നടത്തിയത്, അതുകൊണ്ടുതന്നെ വിവാഹത്തിന് ക്ഷണിക്കാഞ്ഞത് സോഷ്യൽ മീഡിയക്കാർ പലരും തന്നോട് പരാതി പറഞ്ഞതായി അദ്ദേഹം പറയുന്നു. നിരവധി പ്രമുഖർ പങ്കെടുത്ത ഒരു വിവാഹമായതു കൊണ്ട് ആ വീഡിയോ മിസ്സ് ആയതിൽ ഉള്ള സങ്കടവും സോഷ്യൽ മീഡിയക്കാർ തന്നെ അറിയിച്ചതാണ്. ആ പരാതി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ വീഡിയോ പങ്കിട്ടതെന്ന് സജി നന്ത്യാട്ട് പറയുന്നു.
അതേസമയം ഈ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് ദിലീപും കാവ്യ മാധവനുമാണ്. മണ്ഡപത്തിലെത്തി അവർ കർത്താവിനു മുമ്പിൽ മുട്ട് കുത്തി പ്രാർത്ഥിക്കുകയും പിന്നീട് ആരാധകരുടെ ഒപ്പം സെൽഫി എടുക്കുകയും ചെയ്തു. ശേഷം സഹപ്രവർത്തകരോട് സംസാരിച്ചത്തിന് ശേഷമാണ് അവർ തിരികെ മടങ്ങിയത്. ദിലീപിന്റെയും കാവ്യ മാധവന്റെയും സാന്നിധ്യം കൊണ്ട് തന്നെ ഈ വീഡിയോ ഏറെ ശ്രദ്ധേയമായി.