ചേട്ടാ എന്തെങ്കിലും ചാൻസ് വരുന്നെങ്കിൽ പറയണേ… അന്ന് ഭീമാ ഗോൾഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ വന്ന പയ്യൻ തിരികെ പോകുമ്പോള്‍ പറഞ്ഞു… അനുഭവം പങ്ക് വച്ച് സംവിധായകൻ…

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം വലിയ വിജയം നേടി മുന്നേറുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായാണ് മാളികപ്പുറത്തെ വിലയിരുത്തപ്പെടുന്നത്. ഈയൊരു ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സൂപ്പർ താരത്തിലേക്കുള്ള യാത്രയുടെ ചുവടു വെപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ആദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിൽ നായകനായി അഭിനയിച്ച മനോജ് കുമാറിനെ ഉണ്ണി വീണ്ടും കണ്ടുമുട്ടുകയുണ്ടായി. ഒരു താരം ആയതിനു ശേഷം ഉണ്ണിയെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം മനോജ് കുമാർ പങ്കു വച്ചു.

താനും ഉണ്ണി മുകുന്ദനും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു നടന്ന സമയത്താണ് ഭീമയുടെ പരസ്യം ചിത്രീകരിക്കുന്നത്.  അന്ന് ധാരാളം പരസ്യ ചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. 700 ഓളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. താൻ ഭീമ ഗോള്‍ഡിന്‍റെ പരസ്യത്തിൽ നായകനായി അഭിനയിക്കുമ്പോള്‍ ഒപ്പം അഭിനയിക്കാൻ ഒരു പയ്യൻ വന്നു. ആ പയ്യൻറെ പേര് ഉണ്ണി എന്നായിരുന്നു. അവൻ ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമായിരുന്നു അത്. അതിൽ അഭിനയിച്ചു കഴിഞ്ഞിട്ട് തിരികെ പോകുമ്പോൾ ‘ചേട്ടാ എന്തെങ്കിലും ചാൻസ് വരികയാണെങ്കിൽ പറയണേ’ എന്ന് പറഞ്ഞിട്ടാണ് പോയത്.

പിന്നീട് ഉണ്ണി മുകുന്ദൻ വളരെ തിരക്കുള്ള ഒരു നടനായി മാറി. അതിനു ശേഷം സിനിമയ്ക്ക് വേണ്ടി കൂടുതൽ കാത്തിരുന്നിട്ട് യാതൊരു കാര്യവുമില്ല എന്ന് തോന്നിയപ്പോൾ താൻ ഹെയർ സ്റ്റൈലിംഗ് ആൻഡ് കോസ്മെറ്റോളജി പഠിക്കുന്നതിന് വേണ്ടി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. പിന്നീട് നാട്ടിൽ തിരികെ എത്തി ചെന്നൈയിൽ സ്വന്തമായി ഒരു ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ആരംഭിച്ചു. മമ്മൂട്ടി , ദിലീപ് , കാവ്യ മാധവൻ , ജയറാം സിദ്ധാർത്ഥ് , മാധവൻ , ആര്യ , വിശാൽ തുടങ്ങി നിരവധി താരങ്ങൾക്ക് വേണ്ടി മേക്കോവർ ചെയ്യാൻ കഴിഞ്ഞുവെന്ന് മനോജ് കുമാർ പറയുകയുണ്ടായി.