തെന്നെന്ത്യൻ ചലച്ചിത്ര ലോകത്ത് നിരവധി ആരാധകരുള്ള നടനാണ് വിജയ്. വിജയ്മായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ഏറെ താല്പര്യത്തോടെയാണ് ആരാധകർ കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താരത്തിന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിൻറെ ആരാധകർ. നീണ്ട 23 വർഷത്തെ ദാമ്പത്യ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ഒരു പ്രമുഖ നടിയുടെ ഒപ്പമാണ് ഇപ്പോള്‍ വിജയ് താമസിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തന്റെ ആരാധിക ആയിരുന്ന സംഗീത സോമലിംഗത്തെയാണ് വിജയ് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. എന്നാൽ ഇവർ അടുത്തിടെ ബന്ധം വേർപ്പെടുത്തി എന്നും മറ്റൊരു നിലവില്‍ മറ്റൊരു നടിയുടെ ഒപ്പമാണ് വിജയ് ജീവിതം നയിക്കുന്നത് എന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല വിജയ്ക്ക് മൂന്ന് കുട്ടികൾ ഉണ്ട് എന്ന പ്രചാരണവും ഇപ്പോള്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത് വിക്കിപീഡിയ പേജിൽ വന്ന ചില വിവരങ്ങളാണ്.
1999ല്‍ വിവാഹിതരായ വിജയ് യും സംഗീതയും 2022ൽ ബന്ധം വേർപ്പെടുത്തി എന്നാണ് വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് എന്ന് വിജയ്യുമായി വളരെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആർക്കു വേണമെങ്കിലും ഏതു നിമിഷം വേണമെങ്കിലും എഡിറ്റ് ചെയ്യുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാൻ കഴിയുന്ന ഒന്നാണ് വിക്കിപീഡിയയിലെ വിവരങ്ങൾ എന്ന് വിജയ് അനുകൂലികള്‍ പറയുന്നു. ഇത് ബോധപൂർവ്വം താരത്തിന്റെ ഇമേജ് തകർക്കുന്നതിന് വേണ്ടി ചിലർ കാട്ടിക്കൂട്ടിയതാണ് എന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.