പ്രണയത്തെ കുറിച്ചും മുൻ കാമുകനെക്കുറിച്ചും അനുഷ്ക ഷെട്ടി തുറന്നു പറയുന്നു.

അനുഷ്ക ഷെട്ടി ഏറ്റവും അധികം പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്രതാരമാണ്. പ്രധാനമായും തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലാണ് അഭിനയിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ ആണ് ആദ്യ ചിത്രം. 1981 നവംബർ 7-ന് മംഗലാപുരത്തെ പുത്തൂരിൽ ആണ് ഇവരുടെ ജനനം. സ്കൂൾ ജീവിതവും പഠനവും ബാംഗ്ലൂർ നഗരത്തിൽ ആയിരുന്നു.

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ ദേശീയവും അന്തർദേശീയവും ആയ പ്രശസ്തി ഇവരെ തേടി എത്തി. വളരെ കരിസ്മാറ്റിക് ആയ ആ പ്രകടനം ഇവർക്ക് വലിയ ഒരു കരിയർ ബൂം തന്നെ നേടിക്കൊടുത്തു. സിനിമയിൽ വന്ന് വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇന്നും സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദം സ്വന്തമായുള്ള നടിയാണ് അനുഷ്ക ഷെട്ടി. അടുത്തിടെ ഇവർ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും താരം തുറന്നു പറയുക ഉണ്ടായി.

ഇപ്പോൾ തനിക്ക് പ്രണയം ഇല്ല. എന്നാൽ 2008 കാലഘട്ടത്തിൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നെന്നും പിന്നീട് ചില വ്യക്തിപരമായ കാരണങ്ങളാൽ തമ്മിൽ പിരിഞ്ഞുവെന്നും ഇവർ പറയുന്നു. ഇന്നും ആ പ്രണയവും അതിന്റെ ഓർമകുളും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്നും സാന്ദർഭിക വശാൽ ചൂണ്ടിക്കാട്ടുക ഉണ്ടായി.

പക്ഷെ മുൻ കാമുകൻറെ പേര് വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല. തൻ്റെ വിവാഹ നാൾ അതിനെക്കുറിച്ചു കൂടുതൽ തുറന്നു പറയാമെന്നായിരുന്നു ചോദ്യത്തിന് മറുപടി ആയി പറഞ്ഞത്.

ഇവരെക്കുറിച്ച് ഏറെ പറഞ്ഞു കേൾക്കുന്ന ഒരു ഗോസിപ്പ് ആണ് ബാഹുബലിയിലെ നായകനായ പ്രഭാസുമായുള്ള അടുപ്പം, ഇതിനും താരം കൃത്യമായ മറുപടി നൽകി, പ്രഭാസും താനും തമ്മിൽ വളരെ ഹൃദ്യവും ആരോഗ്യകരവുമായ ഒരു സൗഹൃദം ആണ് ഉള്ളതെന്നും, ഏത് സമയത്തും വിളിക്കാൻ കഴിയുന്ന ഒരു ഉറ്റ സുഹൃത്താണ് തനിക്ക് പ്രഭാസ്സെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.