
മോഡലിംഗ് രംഗത്ത് നിന്നും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വന്ന താരം ആണ് ഇല്ല്യാന ഡിക്രൂസ്. ഇവര്‍ അരങ്ങേറ്റം കുറിച്ചത് തെലുങ്കിലായിരുന്നു. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസ് ആണ് ആദ്യ ചിത്രം. തുടർന്ന് ഒട്ടനവധി മികച്ച ചിത്രങ്ങള്‍ ഇവരെ തേടി എത്തുകയും സൌത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

തമിഴ് , തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും ഇവര്‍ നായിക ആയി അഭിനയിച്ചു. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ട് പോകുന്ന ഇവര്‍ അടുത്തിടെ സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി. ഇത് പുതിയ ചര്‍ച്ചയ്ക്ക് വഴി തുറക്കുകയും ചെയ്തു.

വളരെ ശ്രദ്ധാപൂര്‍വം പെരുമാറേണ്ട ഒരു മേഖല ആണ് ഇതെന്നും, സൂക്ഷിച്ചു മുന്നോട്ട് പോയില്ലങ്കില്‍ അപകടം പതിയിരിക്കുന്ന ചതിക്കുഴികളില്‍ വീണു പോയേക്കാമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ് കൂടുതലും ഈ ചതിക്കുഴിയില്‍ വീണു പോകുന്നതെന്നും അവര്‍ പറയുന്നു.

അവസ്സരത്തിനായി കണ്ണില്‍ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന നടിമാരെ വലയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു പറ്റം കഴുകന്മാര് ഇവിടെ ഉണ്ട്, അവര്‍ പുതു മുഖങ്ങളോട് മുന്നറിയിപ്പായി പറഞ്ഞു. അവസരം നഷ്ടപ്പെടാതിരിക്കാനായി പലതും സഹിച്ചും ക്ഷമിച്ചും നില്‍ക്കുന്നവരാണ് ഭൂരി ഭാഗവും.

എന്നാല്‍ സിനിമയിലെ ചാന്‍സിന് വേണ്ടി പണയപ്പെടുത്താനുള്ളതല്ല സ്ത്രീയുടെ ആത്മാഭിമാനം എന്ന് നമ്മള് ഓര്ക്കേണ്ടതായിട്ട് ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പലരും അവസരം വക്ദാനം നല്കി കിടപ്പറ പങ്കിടാന്‍ പോലും ക്ഷണിക്കാറുണ്ട്. വഴങ്ങിക്കൊടുത്താല്‍ പിന്നീട് കണ്ട ഭാവം പോലും നടിക്കാതെ ഇവര്‍ അടുത്ത ഇരയ്ക്ക് വേണ്ടി വല വിരിക്കുമെന്നും ഇല്ല്യാന ഡിക്രൂസ് പറഞ്ഞു.
