
സോഷ്യൽ മീഡിയ നിറയെ ഫോട്ടോഷൂട്ടുകളുടെ പെരുമ്പറ മുഴങ്ങുന്ന വിചിത്രമായ കാലമാണ് നമുക്ക് മുന്നിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എണ്ണിയാൽ ഒടുങ്ങാത്ത നിശ്ചല ചിത്രങ്ങളുടെ ഹബ് ആയി മാറിയിരിക്കുന്നു ഇന്ന് ഇൻസ്റ്റാഗ്രാം എന്ന ആപ്ലിക്കേഷൻ.

വെള്ളിത്തിരയിലേക്ക് കടന്നു വരാനുള്ള കുറുക്കു വഴി ആയാണ് പലരും സൈബറിടങ്ങളെ കാണുന്നത്. കാഴ്ചക്കാരുടെ കണ്ണിലെ കൗതുകം തങ്ങളുടെ വളർച്ചയ്ക്കുള്ള ഉത്തോലകങ്ങളായി മാറ്റുവാൻ പലരും ബോധപൂർവ്വമെന്നോണം ശ്രമിക്കാറുമുണ്ട്.

സമൂഹത്തിന്റെ കണ്ണിലുടക്കണം എങ്കിൽ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലണം എന്ന സിംപിൾ ലോജിക്കിലാണ് സൈബർ സ്പെയിസിന്റെ നില നിൽപ്പിന് തന്നെ കാരണം. കഴിഞ്ഞ ഒരു വർഷത്തോളമായി ഇത്തരം ദൃശ്യ വിരുന്നുകള് കൊണ്ട് സമൃദ്ധമാണ് നമ്മുടെ വിർച്ച്വൽ ലോകം.

വസ്ത്ര വൈവിധ്യങ്ങളിൽ നമ്മുടെ പുതു തലമുറ നടത്തുന്ന പരീക്ഷങ്ങൾ ഏതൊരു ഫാഷൻ ഡിസൈനറേയും മോഹിപ്പിക്കുന്നതാണ് . ശ്രദ്ധ നേടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഇപ്പോഴത്തെ ഓൺലൈൻ സുന്ദരിമാർക്ക് മടിയില്ല. എന്നാൽ ഇവരിൽ ചിലർ കാഴ്ചക്കാരുടെ കണ്ണിനെ മത്ത് പിടിപ്പിക്കാൻ തക്ക രൂപ ഭംഗി സ്വന്തമായി ഉള്ളവരാണ്.

അക്കൂട്ടത്തിൽ ഒരാളാണ് തവി കഹവാലജേ. സമൃദ്ധമായി വിടർന്നു കിടക്കുന്ന കേശഭാരവും അപ്സരസ്സു തോൽക്കുന്ന ആകാര വടിവും വശ്യതയാർന്ന നോട്ടവും കൊണ്ട് മനുഷ്യ ഹൃദയങ്ങളുടെ മിടിപ്പ് കൂട്ടാൻ ഈ പെൺകുട്ടിക്ക് വളരെ വേഗം കഴിയുന്നത് കൊണ്ടാണ് സൈബർ സ്പെയിസിൽ ഇവൾക്കായുള്ള തിരച്ചിലുകൾ ദിനം പ്രതി വർദ്ധിക്കുന്നത്.

ടിക് ടോക്കിലൂടെ ആണ് ഈ പെൺകുട്ടി ആദ്യം കാഴ്ചക്കാരുടെ മനസ്സിളക്കാൻ എത്തിയതെങ്കിലും ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിറ സാന്നിധ്യമാണ്. കാണാം ആസ്വദിക്കാം ഈ അഴകുള്ള പെൺകൊടിയുടെ രൂപ ഭംഗി.
