ആരതിയുടെയും റോബിന്റെയും വിവാഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അടുത്ത മാസമാണ് ഇരുവരുടെയും വിവാഹ നിശ്ചയം തീരുമാനിച്ചിട്ടുള്ളത്. ആരതിയെ പരിചയപ്പെട്ടതിനു ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് റോബിൻ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.ഈ അഭിമുഖത്തില്‍ ആരതിയും റോബിന്റെ ഒപ്പം ഈ അഭിമുഖത്തില്‍ പങ്കെടുത്തു.
ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കാണുന്നത് കുടുംബത്തെയാണെന്ന് റോബിന് പറയുന്നു. ഒരു പെൺകുട്ടി ജീവിതത്തിലേക്ക് വരികയും അവരുടെ ഒപ്പം ജീവിതം ഒരുമിച്ചു ജീവിച്ച് തീർക്കുകയും ചെയ്യുക എന്നത് കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടതാണ്. ഒരു അഭിമുഖത്തിലൂടെയാണ് ആരതി ജീവിതത്തിലേക്ക് കടന്നു വരുന്നത്. അതായിരുന്നു ലൈഫിലെ ടേണിങ് പോയിൻറ്. തന്നെ ആരതിക്ക് സഹിക്കാൻ പറ്റുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ അത് ആരതി നന്നായി ഹാൻഡിൽ ചെയ്യുന്നുണ്ടെന്ന് റോബിൻ പറയുന്നു. ആരതിയുടെ അടുത്ത് അനുസരണയുള്ള കുട്ടിയായിട്ടാണ് നിൽക്കുന്നത്. തന്നെ മനസ്സിലാക്കിയാണ് അവർ ജീവിതത്തിലേക്ക് വന്നത്. ദേഷ്യപ്പെട്ടാലും അതെല്ലാം മനസ്സിലാക്കി ഒപ്പം നിൽക്കുന്നുണ്ട്.
വളരെ അംബീഷ്യസ് ആയ കുട്ടിയാണ് ആരതി. രാവിലെയും രാത്രിയും ജോലി ചെയ്യും. തനിക്കും അതിന്റെ ഭാഗമാകാൻ കഴിയുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥ വരെ ആരതി കണ്ടിട്ടുണ്ട്. ഇതുവരെ എന്താണോ അങ്ങനെയാണ് നിന്നിട്ടുള്ളത്. ജീവിതത്തിലെ എല്ലാ ഇമോഷനുകളും എക്സ്ട്രീമുകളും ആരതി കണ്ടു. താനെങ്ങനെയാണോ അങ്ങനെ തന്നെ ആരതി അംഗീകരിച്ചു. പോസിറ്റീവും നെഗറ്റീവ്മെല്ലാം ആരതി മനസ്സിലാക്കി. അഭിമുഖങ്ങൾ നൽകുന്നതിൽ ആരതി ഒട്ടും കംഫർട്ട് ആയിരുന്നില്ല എന്ന് റോബിൻ പറയുന്നു.
അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് റോബിനെ പരിചയപ്പെട്ടത് എന്ന് ആരതി പറയുന്നു. എല്ലാം ഓവർക്കം ചെയ്യാൻ കഴിഞ്ഞു. ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ അതിന് പ്രധാനപ്പെട്ട കാരണം റോബിൻ ആണെന്നും ആരതി കൂട്ടിച്ചേർത്തു.