“ആ നടന് എന്നിൽ നിന്നും വേണ്ടത് മറ്റ് പലതുമായിരുന്നു,ലൊക്കേഷനിൽ വച്ച് തന്നെ ഞാന്‍ അയാള്‍ക്ക് കൊടുക്കേണ്ടത് കൊടുത്തു” തനിക്കുണ്ടായ ദുരനുഭവം രാധിക ആപ്‌തെ തുറന്ന് പറയുന്നു.

തമിഴ് നാട്ടിലെ വെല്ലൂരിൽ ജനിച്ച് പൂനയിൽ വളർന്ന് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ ആകമാനം നിറഞ്ഞു നിൽക്കുന്ന അപൂർവം ചില നടികളിൽ ഒരാളാണ് രാധിക ആപ്‌തെ. ഇവർ അഭിനയിക്കാത്ത ഇന്ത്യൻ ഭാഷകൾ വിരളമാണെന്ന് തന്നെ പറയാം.

ഒരുപക്ഷെ മറ്റാർക്കും അവകാശപ്പെടാൻ ആകാത്ത അഭിനയ പാടവം ആകാം ഭാഷാപരമായ വൈവിധ്യങ്ങൾ ഒന്നും ഈ നടിയെ ബാധിക്കാതെ പോകുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വെബ് സീരീസ് ആയ സ്കയേർഡ് ഗെയിംസിൽ അഭിനയിച്ചതോട് കൂടി ആണ് ഇവരുടെ പ്രശസ്തി വാനോളം ഉയരുന്നത്.

പിന്നീട് വന്ന ലസ്റ്റ് സ്റ്റോറീസ് ആന്തോളജി സിനിമയുടെ കാറ്റഗറിയിൽ വരുന്ന ഒരു ചിത്രമാണ് . ഇതിലെ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഷോർട് ഫിലിമിൽ കാളിന്തി എന്ന കോളേജ് പ്രഫസറെ ആപ്‌തെ അവതരിപ്പിച്ചിട്ടുണ്ട് . ലൈംഗീകമായ അസ്തിത്വം തേടുന്ന അധ്യാപികയായ കാളിന്തിയുടെ വേഷം ഇവർ അനശ്വരമാക്കി.

സ്ത്രീ മനസ്സുകളുടെ വൈകാരികമായ തലം വരച്ചു കാട്ടിയ ഈ ചിത്രത്തിൽ വളരെ ബോൾഡ് ആയി ആപ്തെ നിറഞ്ഞു നിന്നു. ഇത്തരം കലാമൂല്യമുള്ള ചിത്രങ്ങളുടെ ഭാഗമായ ഇവർ സൗത്ത് ഇന്ത്യയിലും വൈകാതെ തന്നെ എത്തുകയുണ്ടായി.
എന്നാൽ സൗത്ത് ഇന്ത്യൻ സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് അത്ര സുഖകരമായ അനുഭവം ആയിരുന്നില്ലെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇവർ തുറന്നടിച്ചു.

സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രവർത്തകർ നടിമാരിൽ നിന്നും, മറ്റു പലതും പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ പേരും സെക്ഷ്വൽ ഫേവർ ആഗ്രഹിക്കുന്നവരാണ്. അവസരങ്ങൾക്ക് വേണ്ടി അവരോടൊപ്പം കിടക്ക പങ്കിടണം എന്ന് ഓപ്പൺ ആയി തന്നെ പറയാൻ മടി ഇല്ലാത്തവർ. താൻ അഭിനയിച്ച ആദ്യ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഇത്തരം ഒരു ദുരനുഭവം ഉണ്ടായി.

സെറ്റിൽ ഇരിക്കുമ്പോൾ ഒരു പ്രശസ്ത നടൻ തൻ്റെ കാലിൽ തോണ്ടുകയും മറ്റൊരു അർത്ഥത്തിൽ ഇക്കിളി ആക്കുകയും ചെയ്തു. ആദ്യമായി കാണുന്ന ഒരു സഹപ്രവർത്തകയോട് ഇങ്ങനെ പെരുമാറിയത് വല്ലാത്ത അമ്പരപ്പ് ഉളവാക്കി. അപ്പോൾ തന്നെ അയാളോട് കയർത്തു സംസാരിക്കുകയും തന്നോട് മോശമായി പെരുമാറിയതിന് ക്ഷോഭിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു എന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published.