നിനക്ക് എങ്ങനെ ഇവളെ കെട്ടാൻ തോന്നി… ജനിക്കുന്ന കുട്ടി കറുത്തതായാൽ എന്ത് ചെയ്യും… അധിക്ഷേപ കമന്റുകളുടെ ഇടയിലും തലയുയർത്തിപ്പിടിച്ച് ഡയമണ്ട്സ് കപ്പിൾസ്…

“Beauty lies in the eyes of the beholder”.. ഇംഗ്ലീഷിൽ പൊതുവേ പറഞ്ഞു പോരുന്ന ഒരു പ്രയോഗമാണ് ഇത്. സൗന്ദര്യം നോക്കുന്നവന്റെ കണ്ണുകളിലാണ് എന്നാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. ഓരോ വ്യക്തിയുടെയും കണ്ണുകളിൽ സൗന്ദര്യവും രൂപ ഭംഗിയും വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കും. എല്ലാത്തിനും ഉപരി കാഴ്ചയിലോ രൂപ ഭംഗിയിലോ അല്ല സൗന്ദര്യം ഉള്ളത്. അത് മനസ്സുകളിൽ ആണ്. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഡയമണ്ട് കപ്പിൾസ് അത് പറയാതെ പറയുന്നു. ആൻ മരിയ ഭർത്താവ് അഖിൽ എന്നിവരാണ് ഡയമണ്ട് കപ്പിൾസ് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ ആരാധക ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്നത്. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തങ്ങൾ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുമ്പോൾ അത് കേൾക്കുന്നവർക്കും നൊമ്പരമായി മാറുന്നു.

വിവാഹ വീഡിയോ അപ്‌ലോഡ് ചെയ്തത് മുതൽ നിരവധി പേരാണ് നെഗറ്റീവ് കമന്റുകൾ കൊണ്ട് മാനസികമായി തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ഇവർ പറയുന്നു. ഈ ചെറുക്കന് എങ്ങനെയാണ് ഈ പെണ്ണിനെ കെട്ടാൻ തോന്നിയത്, ആ പെണ്ണിൻറെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ, ഇങ്ങനെയൊക്കെയാണ് പലരും കമൻറ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ആളുകൾ ഈ രീതിയിൽ പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ഇവർ പറയുന്നു.

Screenshot 173

തുടക്കത്തിൽ ഇത് അത്ര കാര്യമാക്കിയിരുന്നില്ല. പക്ഷേ ചിലപ്പോഴെങ്കിലും ചില കമന്റുകള്‍ മാനസികമായി വേദനിപ്പിച്ചു. ഇവർക്ക് ജനിക്കുന്ന കുട്ടി കറുത്തു പോയാൽ എന്ത് ചെയ്യും എന്നു തുടങ്ങി കുട്ടി കറുത്തതായാൽ അവന്റെ വീട്ടുകാർ തിരിഞ്ഞു പോലും നോക്കില്ല എന്നിവരെ എത്തി ചിലരുടെ കമന്റുകൾ. ഗർഭിണിയായിരുന്നപ്പോൾ ഇത് വല്ലാതെ വിഷമിപ്പിച്ചു. പിന്നീട് ഇത് ശീലമായി മാറി. ഇങ്ങനെ കളിയാക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുന്നിൽ നന്നായി ജീവിച്ചു കാണിക്കണം എന്ന ചിന്തയായിരുന്നു മനസ്സിലേക്ക് വന്നതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

രണ്ടു മതവിഭാഗത്തിൽപ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. മതത്തിനും അപ്പുറം സൗന്ദര്യം ആയിരുന്നു എല്ലാവരുടെയും പ്രധാന പ്രശ്നം. എങ്ങനെയാണ്  ഈ പെൺകുട്ടിയുടെ മുഖത്ത് നോക്കിയത് എന്ന് അഖിലിനോട് നേരിട്ട് ചോദിച്ച അടുത്ത ബന്ധു വരെ ഉണ്ടെന്ന് ആൻ മരിയ പറയുന്നു.

ആൻ മരിയയുടെ ബോള്ഡ്നെസ്സ് ആണ്  തന്നെ അവളിലേക്ക് അടുപ്പിച്ചതെന്ന് അഖിൽ പറയുന്നു. കുട്ടിയുടെ പിറന്നാൾ ദിനത്തിലും പലരും മോശം കമൻറുകൾ കുറിച്ചു. ഇത്തരക്കാരോട് പറയാനുള്ളത് ഇത് തങ്ങളുടെ മാത്രം ലൈഫാണ്, തങ്ങളുടെ തെരഞ്ഞെടുപ്പാണ്. ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ലോകമാണ്. ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.