ബിഗ് ബോസ്സില്‍ പങ്കെടുക്കാന്‍ ഇടയായ കാരണം വിശദീകരിച്ച് സാബുമോന്‍…

വളരെ വർഷങ്ങളായി മലയാളികൾക്ക് ചിര പരിചിതനാണ് സാബു മോൻ. എന്നാൽ ബിഗ് ബോസിൽ എത്തുന്നതോടെയാണ് വലിയൊരു ആരാധക വൃന്ദം സാബുമോൻ ഉണ്ടാക്കുന്നത്. ബിഗ് ബോസ് സീസൺ ഒന്നിന്റെ വിജയിയായതോടെയാണ് മലയാളത്തിൽ തിരക്കേറിയ താരമായി അദ്ദേഹം മാറി. സാബുമോൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം ജിന്ന് ആണ്. ചിത്രത്തിൻറെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടെ തൻറെ കലാജീവിതത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു.

എല്ലാകാലത്തും അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയാണ് താൻ എന്ന് സാബുമാന്‍ പറയുന്നു.എയര്‍ലൈന്‍സില്‍  ലക്ഷങ്ങൾ ശമ്പളം ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് ഫിലിം സ്റ്റുഡിയോ തുടങ്ങാനാണ്. എന്നാൽ അത് നടന്നില്ല. അത് തുടങ്ങുന്നതിനുള്ള ഫണ്ട് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് നടക്കാതെ പോയത്.  തരികിട എന്ന് പ്രോഗ്രാം ചെയ്തതിനു ശേഷം കുറച്ചു നാൾ വക്കീല്‍ ആയി കോടതിയിൽ പ്രാക്ടീസ് ചെയ്തു . അഷ്യാനെറ്റില്‍ ഒരു ഷോയും ചെയ്തു. ഇനി വരാനുള്ള സിനിമ ജിന്ന് ആണ്. ചാനലുകളിൽ സജീവമാകുന്നത് 2000 മുതലാണ്. കോളേജിൽ പഠിക്കുമ്പോൾ മുതല്‍ തന്നെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ചാനലിൽ അവസരം ലഭിക്കുന്നത്.

Screenshot 159

20 വയസ്സ് ഉള്ളപ്പോൾ മുതലാണ് തരികിട എന്ന പ്രോഗ്രാം ചെയ്യുന്നത്. പ്രാങ്ക്  ചെയ്തു ഇതുവരെ കയ്യിൽ നിന്നും പോയിട്ടില്ല. കേവലം രണ്ട് ആഴ്ച്ച നിൽക്കാനും ബിഗ് ബോസ് എന്താണെന്ന് എന്നു എക്സ്പീരിയൻസ് ചെയ്യാനും വേണ്ടിയാണ് ആ ഷോയിലേക്ക് പോകുന്നത് . ഒരിക്കലും വിജയി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സ്വയം അനലൈസ് ചെയ്യുന്ന വ്യക്തിയല്ല താൻ . ബിഗ് ബോസിൽ പങ്കെടുത്ത എല്ലാ സുഹൃത്തുക്കളുമായും ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും സാബുമോൻ കൂട്ടിച്ചേർത്തു.