ഗാന്ധിജി പോലും ജീവിതത്തിൽ നുണ പറഞ്ഞിട്ടുണ്ട്.. വിനീത് ജീവിതത്തില്‍ ഇതുവരെ ഒരു കള്ളവും പറഞ്ഞിട്ടില്ല… ഗാന്ധിജി ജനിക്കുന്നതിന് ഒരു ദിവസം മുൻപ് ജനിച്ചതാണ് ചേട്ടൻ… വിനീത് ശ്രീനിവാസനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ….

സിനിമ നടൻ എന്നതിനപ്പുറം ആരാധകർക്ക് വളരെയേറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ . നിൻറെ വളരെ സരസമായ സംഭാഷണവും ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളും കേൾക്കുന്നതിനു വേണ്ടി മാത്രം അദ്ദേഹത്തിൻറെ അഭിമുഖങ്ങൾ ആവർത്തിച്ച് കാണുന്ന ഒരു വിഭാഗം തന്നെയുണ്ട് . വളരെ ഒപ്പാണായി സംസാരിക്കുന്ന ധ്യാനിന്‍റെ അഭിമുഖങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്.   യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന അഭിമുഖം ധ്യാൻ ശ്രീനിവാസന്റേതാണ് . കഴിഞ്ഞ ദിവസം ഒരു ചാനലിൽ അതിഥിയായി എത്തിയപ്പോൾ നടനും സംവിധായകനും ഗായകനുമായ ജ്യേഷ്ഠൻ വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.

Screenshot 154

ഒരു വീട്ടിൽ ഒരു മനുഷ്യനും ഇങ്ങനെ ആകാൻ പാടില്ല എന്ന് വിനീതിനെ ചൂണ്ടിക്കാട്ടി ധ്യാൻ പറയുന്നു. ഗാന്ധിജി ജനിച്ചത് ഒക്ടോബർ രണ്ടിനാണ്, ഗാന്ധിജി ജനിക്കുന്നതിനും ഒരു ദിവസം മുൻപ് ജനിച്ചതാണ് വിനീത് ശ്രീനിവാസൻ. ഒക്ടോബർ ഒന്നാം തീയതി.  ഗാന്ധിജി പോലും ജീവിതത്തിൽ പല നുണകളും പറഞ്ഞിരുന്നതായും കള്ളത്തരങ്ങൾ കാണിച്ചിരുന്നതായും അദ്ദേഹത്തിൻറെ ഓട്ടോ ബയോഗ്രഫിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ അറിവിൽ ഇതുവരെ വിനീത് ശ്രീനിവാസൻ കള്ളത്തരം കാണിച്ചിട്ടുള്ളതായോ നുണ പറഞ്ഞിട്ടുള്ളതായോ കേട്ടിട്ടില്ല. ജീവിതത്തിൽ ഒരാളെ ചീത്ത പറഞ്ഞിട്ടുള്ളതായി ഒരിയ്ക്കലും അറിയില്ല. വിനീത് അങ്ങനെ ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെ മാത്രമാണ്. വിനീത് അന്നും ഇന്നും തന്നെ ഒരു മകനെ പോലെയാണ് കാണുന്നതെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.