കാമുകന്റെയൊപ്പം ജീവിക്കുന്നതിനു വേണ്ടി ഭർത്താവിനെ ചതിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ സൗജത്തിനെ വിഷം കഴിച്ചു മരിച്ച നിലയിൽ വാടക വീട്ടിൽ നിന്നും കണ്ടെത്തി. നേരത്തെ സൗജത്തിന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടു നിന്ന കാമുകൻ വിഷം കഴിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സൗജത്തിന്റെ ഒപ്പം താമസിക്കുന്ന കാമുകനായ ബഷീർ വിഷം കഴിച്ച് ചികിത്സയിലാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇയാൾ കോട്ടയ്ക്കലിൽ വച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം ഇയാൾ സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു. ബഷീര്‍ ഇപ്പോള്‍ റിമാന്റിലാണ്.
2018 ഒക്ടോബറിലാണ് സൗജിത്ത് ഇവരുടെ കാമുകൻ ബഷീറുമായി ചേർന്ന് സൗജത്തിന്റെ ഭർത്താവും മത്സ്യത്തൊഴിലാളിയുമായ സവാദിനേ വാടക വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കൊലപ്പെടുത്തിയത്. ഗൾഫിലായിരുന്ന ബഷീർ രഹസ്യമായി നാട്ടിലെത്തി സൗജത്തിന്റെ സഹായത്തോടെ സവാദിനെ കൊലപ്പെടുത്തിയതിനു ശേഷം ഗൾഫിലേക്ക് തിരികെ പോവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പോലീസിന് ഈ കേസ്സില്‍ ബഷീറിന്റെ പങ്ക് മനസ്സിലായി. തുടര്‍ന്നു ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും പല സ്ഥലങ്ങളിലായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് സൗജത്തിനെ കാമുകൻ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. സൌജിത്തിന്റെ മൃതദേഹം ഏറ്റ് വാങ്ങാന്‍ ആരും ഉണ്ടായില്ല. തുടര്‍ന്നു ചില സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയ മൃതദേഹം മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ അടക്കം ചെയ്യുക ആയിരുന്നു.
ബഷീറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സൗജിത്ത് സവാദ് ദമ്പതികള്‍ക്ക് 4 കുട്ടികളുണ്ട്. അച്ഛനും അമ്മയും മരിച്ചതോടെ ഇവരെ ഖത്തർ കെ എം സി സി ഖത്തര്‍ ദത്തെടുത്തിരിക്കുകയാണ്.