നിർബന്ധിച്ചു വിളിച്ചുകൊണ്ടു പോയിട്ട് രാത്രി മൂന്നു മണിക്ക് കാറിൽ നിന്നും ഇറക്കിവിട്ടു… ശരിക്കും കരഞ്ഞു പോയി…. മമ്മൂട്ടിയിൽ നിന്ന് നേരിട്ട ദുരഃനുഭവം പങ്ക് വച്ച് സംവിധായകൻ…

നടൻ മമ്മൂട്ടിയുടെ മുൻകോപം പ്രശസ്തമാണ്. വെട്ടി തുറന്ന് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി സിനിമാ ഫീൽഡിനകത്തും പുറത്തുമുള്ള എല്ലാവർക്കും അറിയുകയും ചെയ്യാം. മനസ്സിൽ വെച്ച് പെരുമാറുന്ന സ്വഭാവക്കാരനല്ല അദ്ദേഹം. ഇത്തരത്തിൽ മമ്മൂട്ടിയിൽ നിന്ന് നേരിട്ട് ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പോൾസൺ. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടയിലാണ് പോൾസന്റെ തുറന്നുപറച്ചിൽ.

വളരെ വർഷങ്ങൾക്കു മുമ്പ് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി ഊട്ടിയിൽ നിന്നും തിരിച്ചു പോകാൻ തുടങ്ങുമ്പോൾ സംവിധായകൻ ഫാസിലിനോട് തിരുവനന്തപുരത്തേക്ക് പോകാൻ കൂട്ടിന് തന്നെ വിടണമെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ താന്‍ അപ്പോൾ  മറ്റെന്തോ ജോലിയിൽ തിരക്കിലായിരുന്നു. അതുകൊണ്ട് പോകാൻ പറ്റില്ലെന്നു ഫാസിലിനെ അറിയിച്ചു. തങ്ങളുടെ സംസാരം കേട്ട മമ്മൂട്ടി നേരിട്ട് വന്നു ഒപ്പം വരണം എന്നും വീട്ടിൽ കൊണ്ടുവിടാം എന്നും പറഞ്ഞു. അങ്ങനെ മമ്മൂട്ടിയുടെ ഒപ്പം കാറിൽ യാത്ര തുടങ്ങി. താനും മമ്മൂട്ടിയും അദ്ദേഹത്തിന്‍റെ ഡ്രൈവറും മാത്രമേ കാറിൽ ഒപ്പമുണ്ടായിരുന്നുള്ളൂ. ഡ്രൈവർ ഉറങ്ങുകയായിരുന്നു, കാർ ഓടിച്ചിരുന്നത് മമ്മൂട്ടിയാണ്.

Screenshot 132

സിനിമയിൽ വന്ന നാൾ മുതലുള്ള എല്ലാ കഥകളും മമ്മൂട്ടി പറഞ്ഞു. ഇതിനിടെ തനിക്ക് സ്വന്തമായി വീടില്ലെന്നും ഇപ്പോൾ വാടകവീട്ടിലാണ്  താമസിക്കുന്നതെന്നും അദ്ദേഹത്തിനോട് പറയാന്‍ ഇടയായി. അത് കേട്ടപ്പോൾ അദ്ദേഹത്തിന് വല്ലാത്ത വിഷമം ആയി. അപ്പോൾ മമ്മൂട്ടിയുടെ തനിയാവർത്തനം ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ റിലീസിനു തയ്യാറെടുക്കുന്ന സമയമായിരുന്നു. ആ പദങ്ങളൊക്കെ റിലീസ് ആയാൽ താനൊരു സൂപ്പർ ഹീറോ ആകും അപ്പോൾ 5 സിനിമയ്ക്കുള്ള ഡേറ്റ് തനിക്ക് തരാമെന്നും ഒരു പടത്തിന് 25000 രൂപ വീതം തരണമെന്നും പറഞ്ഞു. പിന്നീട് ആ ഡേറ്റുകൾ വിറ്റു കാശാക്കി സ്വന്തമായി ഒരു വീട് വാങ്ങണമെന്നും പറഞ്ഞു. ആ ഐഡിയ നല്ലതാണെന്നും എങ്ങാനും ആ സിനിമ പൊട്ടിപ്പോയാൽ കൈയിലുള്ള പണം കൂടി നഷ്ടമാകില്ലേ എന്ന് താന്‍ അദ്ദേഹത്തോട് തിരികെ ചോദിച്ചു. ഇത് അദ്ദേഹത്തിന് ഒട്ടും നഷ്ടപ്പെട്ടില്ല. പെട്ടെന്ന് ദേഷ്യപ്പെട്ടു. കാറിൽ നിന്നും ഇറക്കിവിട്ടു അപ്പോൾ വെളുപ്പിന് മൂന്നു മണി സമയമാണ്. ശരിക്കും കരഞ്ഞുപോയി. ഉള്ള പൈസക്ക് അടുത്ത വണ്ടിക്ക് പോകാം എന്ന് കരുതി വഴിയിൽ നിന്നു,  കുറച്ചു സമയം കഴിഞ്ഞപ്പോൾ മമ്മൂട്ടി പോയ സ്പീഡിൽത്തന്നെ തിരിച്ചു വന്നു. നിർബന്ധിച്ചു കാറിൽ വലിച്ചു കയറ്റി. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തന്നിട്ടാണ് തിരികെ അയച്ചതെന്ന് പോൾസൺ പറയുന്നു.