അവസാനിക്കാത്ത റോബിന്‍ തരംഗം….. പുത്തൻ റെക്കോർഡ് സ്വന്തമാക്കി റോബിൻ രാധാകൃഷ്ണൻ… ഇത് ഇന്ത്യയിൽ ആദ്യം..

ബിഗ് ബോസ് സീസൺ അവസാനിച്ചിട്ട് ഏഴു മാസത്തിലധികം കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലെ റോബിൻ തരംഗം ഇനിയും അവസാനിച്ചിട്ടില്ല . കേരളത്തിലെ കുടുംബ പ്രേക്ഷകര്‍ റോബിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മറ്റൊരു മത്സരര്‍ത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിച്ചത്.  ഹൌസില്‍ നിന്നും  പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ റോബിനെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത് .  ഉദ്ഘാടനകളും മറ്റ് ഇതര പരിപാടികളുമായി അദ്ദേഹം വലിയ തിരക്കിലാണ്. സമൂഹ മാധ്യമത്തില്‍ മറ്റേതൊരു സെലിബ്രറ്റിക്ക് ലഭിക്കുന്നതിനെക്കാളും വലിയ പിന്തുണയാണ് റോബിന് ലഭിക്കുന്നത് .   നിലവിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് റോബിനുള്ളത് .

Screenshot 122

റോബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ബിഗ് ബോസ് എന്ന ഷോ. റോബിനെത്തേടി എല്ലാ സൗഭാഗ്യങ്ങളും എത്തിയത് ബിഗ് ബോസിന് ശേഷമാണ്. തൻറെ ജീവിത പങ്കാളി ആരതിയെ ലഭിച്ചതിന് കാരണവും ബിഗ് ബോസ് തന്നെയാണ് . ഏറ്റവും ഒടുവില്‍  തനിക്ക് ബിഗ് ബോസിലൂടെ ലഭിച്ച ഒരു സന്തോഷത്തെ കുറിച്ച് ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം. ഏഴു മാസത്തിനകം ഒരു ലക്ഷത്തിലധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡ് ആണ് ഇത്തവണ റോബിനെ തേടിയെത്തിയിരിക്കുന്നത്. ഈ റെക്കോർഡ് 2023 ജനുവരി ഒന്നിന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എത്രയൊക്കെ വീണാലും വീണ്ടും എഴുന്നേൽക്കും, പരാജയപ്പെട്ടാൽ വീണ്ടും വിജയിക്കാനായി ശ്രമിക്കുകയും ചെയ്യുമെന്ന് റോബിൻ സമൂഹ മാധ്യമത്തില്‍ കുറിച്ചു.