എല്ലാവരുടെയും ശബ്ദം അനുകരിക്കാറുണ്ടെങ്കിലും സിദ്ദിഖിന്റെ ശബ്ദം അനുകരിക്കാറില്ല… കാരണം വിശദീകരിച്ച് സുരാജ് വെഞ്ഞാറമൂട്…

മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ശബ്ദം വളരെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് നടൻ സുരാജ് വെഞ്ഞാറമൂട്. അനുകരണ കലയിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. നിരവധി താരങ്ങളെ വളരെ മനോഹരമായി അനുകരിക്കരുള്ള അദ്ദേഹം നടൻ സിദ്ദിഖിന്റെ ശബ്ദം അനുകരിച്ച് കണ്ടിട്ടില്ല. എന്തുകൊണ്ടാണ് സിദ്ദിഖിന്റെ ശബ്ദം മാത്രം അനുകരിക്കാത്തത് എന്ന് വിശദീകരിക്കുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സുരാജ്.  ഈ അഭിമുഖത്തിൽ നടന്‍ സിദ്ധിക്കും പങ്കെടുത്തിരുന്നു. മറ്റെല്ലാവരുടെയും ശബ്ദം അനുകരിക്കാറുണ്ടെങ്കിലും തൻറെ മാത്രം ശബ്ദം സുരാജ് അനുകരിക്കുന്നില്ല എന്ന് സിദ്ദിഖ് പരാതി പറഞ്ഞപ്പോഴാണ് സുരാജ് കാരണം വിശദീകരിച്ചത്.

Screenshot 118

സിദ്ദിഖ് അവതരിപ്പിക്കുന്ന ഓരോ കഥാപാത്രത്തിലും ഓരോ ശബ്ദമാണെന്നും ഒരു ശബ്ദം എടുത്തു വരുമ്പോഴേക്കും സിദ്ധിക്കിന്‍റേത് മറ്റൊരു ശബ്ദമായി മാറുമെന്നും സുരാജ് പറയുന്നു. അതുകൊണ്ടാണ് താൻ സിദ്ദിഖിന്റെ ശബ്ദം മാത്രം അനുകരിക്കാന്‍ ശ്രമിക്കാത്തതെന്ന് സുരാജ് പറയുന്നു. സിദ്ധിക്കും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എന്നാലും എൻറെ അളിയാ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സുരാജിന്റെ ഈ വിശദീകരണം.

എന്നാലും എൻറെ അളിയാ ജനുവരി ആറിന് തിയറ്ററിൽ എത്തും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻറെ ടീസർ പുറത്തു വന്നത്. ഏറെ നാളുകൾക്കു ശേഷം സുരാജ് വെഞ്ഞാറമൂട് ഒരു കോമഡി കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൂര്‍ണമായും ഗല്‍ഫിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാഷ് മുഹമ്മദ് ആണ്.