ഭർത്താവിൻറെ കൂടെ ജീവിച്ചാലെ സന്തോഷം കിട്ടൂ എന്നാണ് പലരും പറയുന്നത്… എന്നാൽ അങ്ങനെയല്ല…. അനുശ്രീ

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ കലാകാരിയാണ് അനുശ്രീ. സീരിയലുകളിലൂടെയാണ് അനുശ്രീ മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അനുശ്രീയുടെ വിവാഹ ജീവിതം വാർത്തകളിൽ നിറയുകയാണ്. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ക്യാമറാമാൻ വിഷ്ണുമായ വിവാഹവും തുടര്‍ന്നുള്ള വേർപിരിയലുമൊക്കെ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ദാമ്പത്യ ജീവമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് അവർ.

ഇപ്പോൾ ഇൻറർവ്യൂ കൊടുക്കാനോ തുറന്ന് സംസാരിക്കാനോ ഒക്കെ ഭയമാണെന്ന് അനുശ്രീ പറയുന്നു. വരുന്ന കമൻറുകൾ വിപരീതമായിരിക്കും. ഇത്തരത്തിലുള്ള കമന്റുകൾ കാണുമ്പോൾ ആളുകൾ എന്താണ് ഇങ്ങനെ എന്ന് തോന്നാറുണ്ട്. വല്ലാത്ത കുറ്റബോധം തോന്നും.

 

Screenshot 116

പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് തീർക്കാവുന്ന അവസ്ഥയിൽ അല്ല ഇപ്പോൾ ഉള്ളത്. കുട്ടി ഇപ്പോൾ തൻറെ ഒപ്പമാണുള്ളത്. നാളെ വളർന്നു വരുമ്പോൾ അവൻറെ മനസ്സിൽ ചോദ്യങ്ങൾ ഉണ്ടാകും. ബുദ്ധിമുട്ട് തോന്നിയേക്കാം,  പക്ഷേ അത് തനിക്ക് മനസ്സിലാക്കാൻ കഴിയും. കാരണം അത്തരം ഒരു സാഹചര്യത്തിലൂടെ വന്ന വ്യക്തിയാണ് താനും. മകനെ അച്ഛനില്ലാതെ വളർത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഭർത്താവിൻറെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിട്ടുള്ളത്. അങ്ങനെയുള്ള താൻ പുറത്തു വരാൻ തീരുമാനിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്. നിലവിൽ ഇത് പറഞ്ഞു തീർക്കാൻ പറ്റിയ സാഹചര്യം അല്ല ഉള്ളത്. പക്ഷേ പരമാവധി ശ്രമിക്കുന്നുണ്ട്.

തനിക്കും തന്റെ കുടുംബത്തിനും ഇല്ലാത്ത ആത്മാർത്ഥതയാണ് മറ്റുള്ളവർക്ക്. കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ട്,  പക്ഷേ തന്നെക്കുറിച്ച് മോശമായി പറയുന്നവരുടെ കുടുംബത്തിൽ പ്രശ്നങ്ങളൊന്നുമില്ലേ എന്ന് അനുശ്രീ ചോദിക്കുന്നു. ജീവിതത്തിൽ അമ്മയുടെ പാത പിന്തുടർണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ല. പണമില്ലെങ്കിലും ജീവിക്കാം,  പക്ഷേ മനസ്സമാധാനവും സ്വാതന്ത്ര്യവും ആണ് വേണ്ടത്. ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷവതിയാണ് . ഭർത്താവിൻറെ കൂടെ ജീവിച്ചാൽ സന്തോഷം കിട്ടുമെന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെയല്ല, ഒറ്റയ്ക്ക് ജീവിച്ചാലും സന്തോഷം കിട്ടുമെന്ന് അനുശ്രീ കൂട്ടിച്ചേർന്നു.