അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കണ്ടായിരുന്നു…. വൈറലായി യുവതിയുടെ വീഡിയോ….

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നത്. ഇതിൻറെ ദുരവസ്ഥ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് അവിടുത്തെ അബലകളായ സ്ത്രീകളാണ്. സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും ഹനിക്കുന്ന നടപടികളാണ് നിലവിൽ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. തനിച്ചു പുറത്തു പോകുന്നതിനോ വിദ്യാഭ്യാസത്തിനോ ഒന്നുമുള്ള സ്വാതന്ത്ര്യം അവിടുത്തെ സ്ത്രീകൾക്കില്ല.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സർവ്വകലാശാല വിദ്യാഭ്യാസവും ജോലിയും താലിബാൻ ഭരണകൂടം എന്നന്നേക്കുമായി വിലക്കിയത്. എന്നാൽ ഇതിനെതിരെ സ്വതന്ത്രമായി പ്രതിഷേധിക്കാൻ പോലും അവിടുത്തെ സ്ത്രീകൾക്ക് കഴിയുന്നില്ല. പ്രതിഷേധിക്കുന്നവരെ തോക്കിൻ കുഴലിലൂടെ നേരിടുകയാണ് അധികാരികൾ. ഇപ്പോഴിതാ സ്ത്രീകളോട് ഭരണാധികാരികൾ മൃഗങ്ങളെക്കാൾ മോശമായി പെരുമാറുന്നു എന്നാണ് അഫ്ഗാനിലെ 19 വയസ്സുകാരി പറഞ്ഞത്. ഇവരുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുകയുണ്ടായി. ലോക രാജ്യങ്ങളടക്കം അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെ അപലപിച്ചു മുന്നോട്ട് വരികയുണ്ടായി.  

Screenshot 108

തന്റെ കുടുംബത്തിൽ നിന്നും ഇതുവരെ ഒരു സ്ത്രീകൾക്കാർക്കും ഉന്നത പഠനത്തിന് പോകാൻ കഴിഞ്ഞിരുന്നില്ല എന്നു 19കാരി പറയുന്നു . അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു. എന്നാൽ ഇന്ന് താലിബാൻ ഭരണകൂടം തൻറെ ആഗ്രഹവും എന്നന്നേക്കുമായി തകർത്തു കളഞ്ഞു.

ഈ രാജ്യത്ത് മൃഗങ്ങൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് എവിടെ വേണമെങ്കിലും പോകാൻ കഴിയും. പക്ഷേ പെൺകുട്ടികളായ തങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ഉള്ള അവകാശം ഇല്ല. ഈ രീതിയിൽ അള്ളാഹു സ്ത്രീകളെ സൃഷ്ടിക്കേണ്ടിയിരുന്നില്ല എന്ന് പെൺകുട്ടി നിറകണ്ണുകളോടെ പറയുന്നു. ഈ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്. വലിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്.