മിനിസ്ക്രീം പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശാലു മേനോൻ. കലാ രംഗത്ത് സജീവമായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് അവര്‍ക്ക് വലിയൊരു കേസിൽ കുടുങ്ങി ജയിൽവാസം അനുഷ്ഠിക്കേണ്ടി വരുന്നത്. ആരോപണ വിധേയയായി ജയിലിൽ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ അവർ വീണ്ടും കലാ ലോകത്ത് സജീവമായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ് നടി ടെലിവിഷൻ കലാകാരൻ കൂടിയായ സജീ നായരെ വിവാഹം കഴിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവർക്കും ഇടയിൽ ദാമ്പത്യ പ്രശ്നം രൂക്ഷമാണ്. വിവാഹം വേണ്ടിയിരുന്നില്ല എന്ന് ശാലു മേനോൻ പരസ്യമായി പറയുന്ന സ്ഥിതി വരെ എത്തി കാര്യങ്ങൾ. ഒത്തു പോകാൻ ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ട് അകന്നു കഴിയുകയാണെന്നും നടി പരസ്യമായി തുറന്നു പറഞ്ഞു. അപ്പോഴും ഭർത്താവ് സജി മൗനത്തിൽ ആയിരുന്നു. വിവാഹ മോചനത്തിന്റെ കേസ് നടന്നു വരികയാണ് ഇപ്പോൾ. ഇപ്പോഴിതാ മൗനം വെടിഞ്ഞ് സജി സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2022 തന്നെ സംബന്ധിച്ച് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നു പോയ ഒരു വർഷമാണെന്ന് സജി പറയുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി തന്റെ ഒപ്പം കൂടിയ പലരുടെയും മുഖംമൂടികൾ തിരിച്ചറിഞ്ഞ വർഷമായിരുന്നു കടന്നു പോയത്. തന്നെ സ്നേഹിച്ചവരെയും ചതിച്ചവരെയും തൻറെ നന്മ ആഗ്രഹിച്ചവരെയും തിരിച്ചറിഞ്ഞ വർഷം. അതുകൊണ്ടുതന്നെ ഒളിച്ചോടാന്‍ മനസ്സില്ല. ചതിച്ചവരോട് നന്ദിയുണ്ട്. അവരാണ് പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചത്. ഒപ്പം നിന്നവരോടും സഹായിച്ചവരോടും സ്നേഹം കാണിച്ചതിനുള്ള നന്ദിയുണ്ട്. 2023 മുന്നിൽ എത്തിയിരിക്കുകയാണ്. എന്നും പഴയ താന്‍ ആകാനേ കഴിയുകയുള്ളൂ. താനെന്നും പഴയ താന്‍ തന്നെ ആയിരിക്കുമെന്ന് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം കുറിച്ചു.