മറ്റൊരു കലോത്സവ കാലം കൂടി… സ്കൂള്‍ കലോത്സവം മലയാളത്തിന് സമ്മാനിച്ച താരങ്ങൾ ഇവരൊക്കെയാണ്…

സ്കൂൾ കലോത്സവം എല്ലാ കാലത്തും മലയാളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറാറുണ്ട്. സംഗീതം , നൃത്തം എന്നു തുടങ്ങി എല്ലാ കലാരൂപങ്ങളും കലോത്സവ വേദിയിൽ ഒരുമിച്ച് സമ്മേളിക്കാറുണ്ട്. മലയാള സിനിമാ ലോകത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്തത് സ്കൂൾ കലോത്സവങ്ങളാണ്. ഇത്തരത്തിൽ സ്കൂൾ കലോത്സവത്തിലൂടെ വളർന്നു വന്ന ചില താരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യർ ഒരു കലോത്സവം പ്രോഡക്റ്റാണ്. നടി ആകുന്നതിനു മുൻപ് സ്കൂൾ കലോത്സവത്തിൽ രണ്ട് പ്രാവശ്യം കലാതിലകം പട്ടം നേടിയ കലാകാരിയാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ രംഗത്തേക്ക് കടന്നു വരുന്നതെങ്കിലും സല്ലാപമെന്ന ചിത്രത്തിലെ പ്രകടനമാണ് മഞ്ജു വാര്യരെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഇടയാക്കിയത്. 

Screenshot 95

മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ നർത്തകന്മാരിൽ ഒരാളാണ് വിനീത് സ്കൂള്‍ കലോത്സവത്തിന്‍റെ സംഭാവനയാണ്. വളരെ ഗ്രേസ്ഫുൾ ആയി നൃത്തം ചെയ്യുന്ന അദ്ദേഹം തുടർച്ചയായി 4 തവണ സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 1986ല്‍  കലാപ്രതിഭയ്ക്കുള്ള സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ആദ്യത്തെ വിദ്യാർഥിയാണ് വിനീത്.

1988 ല്‍  ഭരതനാട്യം , നാടോടി നൃത്തം , കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ സ്കൂൾ യുവജനോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് കലാപ്രതിഭയായി കഴിവ് തെളിയിച്ച കലാകാരനാണ് നടന്‍ വിനീത് കുമാർ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്കാരവും വിനീത് കുമാർ സ്വന്തമാക്കിയിരുന്നു. കലോത്സവത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റു ചില താരങ്ങളാണ് നവ്യ നായരും ബിന്ദുജ മേനോനും. നവ്യ നായര്‍ ഇപ്പൊഴും സിനിമയില്‍ സജീവമാണെങ്കിലും ബിന്ദുജ മേനോന്‍ കലാജീവിതത്തില്‍ നിന്നും ഇടവേളയെടുത്തു നില്‍ക്കുകയാണിപ്പോള്‍.