ശങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മണികണ്ഠൻ. കഴിഞ്ഞ ഒരു ദിവസം ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു പെൺകുട്ടിയിൽ നിന്നും മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് അദ്ദേഹം തുറന്നു പറയുകയുണ്ടായി.
മണികണ്ഡന് മലേഷ്യയിലുള്ള ഒരു പെൺകുട്ടിയുമായി അടുക്കുന്നത് സമൂഹ മാധ്യമത്തിലൂടെയാണ്. ആദ്യം കേവലം പരിചയം മാത്രം ആയിരുന്നെങ്കിലും പിന്നീട് അത് സൗഹൃദവും പ്രണയവുമൊക്കെയായി മാറി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു കുറച്ചു നാള് കഴിഞ്ഞപ്പോൾതന്നെ അവളെ കാണണമെന്ന് തോന്നി. അങ്ങനെയാണ് താന്‍ മലേഷ്യയിലേക്ക് പോകുന്നതെന്ന് അദ്ദേഹം പറയുന്നു. അവിടെയെത്തി കുറച്ചു ദിവസങ്ങൾ പോലും ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞില്ലെന്നും അതിനുള്ളിൽ തന്നെ തനിക്ക് ആ പെൺകുട്ടിയിൽ നിന്നും പലതരത്തിലുള്ള ടോർച്ചറിങ്ങുകള്‍ നേരിടേണ്ടി വന്നതായി മണികണ്ഠൻ പറയുന്നു.
അവള് പല കാരണങ്ങളും പറഞ്ഞു തൻറെ കയ്യിലുള്ള പണം മുഴുവൻ കവർന്നെടുത്തു. എപ്പോഴും അവൾ തന്നോട് സംസാരിച്ചത് പ്രശ്നങ്ങളെ കുറിച്ച് മാത്രമായിരുന്നു. അവളോട് കടുത്ത പ്രണയം ഉണ്ടായിട്ടായിട്ടല്ല അവിടേക്ക് പോയത്. തനിക്കും ആ പെൺകുട്ടിക്കും ഇടയിൽ എന്തോ അട്രാക്ഷൻ ഉണ്ട് എന്നൊരു തോന്നൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും ദൂരം പോകാൻ തീരുമാനിച്ചത്.
കുറച്ചു കാലമായി തനിച്ച് ജീവിക്കുകയായിരുന്നു. അതുകൊണ്ടാണ് ഒരു ഒരുമിച്ച് സമയം ചെലവഴിക്കാം എന്ന് അവൾ പറഞ്ഞപ്പോൾ പോയത്. അവൾ ഒരുപാട് നിർബന്ധിച്ചു. അതോടെ ഒന്നു പോയി വരാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ സെക്സ് മാത്രം പ്രതീക്ഷിച്ചു പോയ താൻ വലിയ രീതിയിൽ കബളിപ്പിക്കപ്പെട്ടു എന്ന് മണികണ്ഠൻ കൂട്ടിച്ചേര്‍ത്തു.