ഒടുവിൽ അച്ഛന് അത് പറയേണ്ടി വന്നു…അദ്ദേഹം വികാരാധീനനായിപ്പോയി… രൂപ മാറ്റത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം വിശദീകരിച്ച് അദ്നാന്‍ സാമി…

അത്ഭുതപ്പെടുത്തുന്ന മേക്കോവർ കൊണ്ട് ഞെട്ടിച്ച ഗായകനാണ് അദ്നാൻ സ്വാമി. 130 കിലോയോളം ഭാരമാണ് അദ്ദേഹം ഒറ്റയടിക്ക് കുറച്ചത്. സർജറിയിലൂടെയാണ് അദ്ദേഹം ഇത് ചെയ്തത് എന്ന പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ശരീരഭാരം കുറഞ്ഞതിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് ഗായകൻ.

ഭാരം കുറയ്ക്കുന്നതിന് വേണ്ടി ഒരുത രത്തിലുമുള്ള ശസ്ത്രക്രിയയും താൻ നടത്തിയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. ന്യൂട്രീഷ്യനിസ്റ്റ് ഇതിന് ഒരുപാട് സഹായിച്ചുവെന്ന് അദ്ദേഹം പറയുന്നു. തന്നോട് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞത് ഡയറ്റ് ഫോളോ ചെയ്യാൻ ആയിരുന്നില്ല. ജീവിത ശൈലി തന്നെ  മാറ്റിയെടുക്കുക ആയിരുന്നു.

Screenshot 74

തന്റെ ശരീരഭാരം എങ്ങനെയാണ് ഇത്രത്തോളം കുറഞ്ഞത് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. പലരും കരുതുന്നത് ശസ്ത്രക്രിയ നടത്തിയാണ് കുറച്ചത് എന്നാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സർജറിയും നടത്തിയിട്ടില്ലന്നു അദ്ദേഹം പറയുന്നു. ലണ്ടനിലുള്ള ഒരു ഡോക്ടര്‍ അവസാനത്തെ മുന്നറിയിപ്പ് നൽകുമ്പോൾ ഭാരം 230 കിലോ ആയിരുന്നു. ഈ രീതിയിൽ ജീവിതം തുടരുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽത്തന്നെ ഹോട്ടൽ മുറിയിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡോക്ടർ ഇങ്ങനെ പറയുമ്പോൾ അച്ഛൻ അടുത്തുണ്ടായിരുന്നു. 

പിന്നീട് അച്ഛൻ വളരെ വൈകാരികമായി ഇതേക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിന് തന്നോട് ഒരു അപേക്ഷ ഉണ്ടെന്ന് പറഞ്ഞു. പിതാവിന്റെ സംസ്കാര ചടങ്ങിൽ താൻ ഉണ്ടാകണമെന്നും മകന്‍റെ  അന്ത്യകർമ്മങ്ങൾ നിർവഹിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിയില്ല എന്നും പറഞ്ഞപ്പോൾ ഉറപ്പായും ശരീരഭാരം കുറയ്ക്കും എന്ന് അച്ഛന് വാക്കു കൊടുക്കുകയായിരുന്നു താനെന്ന് അദ്നാന്‍ സാമി പറയുന്നു. ഇതോടെയാണ് ടെക്സാസിൽ പോയി ന്യൂട്രീഷനെ കാണുകയും ജീവിതശൈലി തന്നെ പൂർണമായി മാറ്റിയെടുക്കുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.