വിവാദ പ്രസ്താവനങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്തിയാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ കാളീചരൻ മഹാരാജ്. കടുത്ത തീവ്ര നിലപാടുള്ള ഇദ്ദേഹം ആദ്യ തീവ്ര ഹിന്ദുത്വത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. കടുത്ത വര്‍ഗീയതയുടെ അതിപ്രസരമാണ് ഇയാളുടെ വാക്കുകള്‍ നിറയെ. അടുത്തിടെ മഹാരാഷ്ട്രയിലെ അമരാവതിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ഇദ്ദേഹം നടത്തിയ ഒരു പ്രസ്താവന വിവാദം ക്ഷണിച്ചു വരുത്തുകയുണ്ടായി. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു മുസ്ലിം പ്രധാനമന്ത്രിയായി വരുമെന്നു ഇയാൾ പറയുകയുണ്ടായി.
നിലവിൽ രാജ്യത്തെ 60% സ്ത്രീകളും വോട്ട് ചെയ്യുന്നവരല്ല. ഹിന്ദുക്കളുടെ ജീവിത രീതിയും മുസ്ലിങ്ങളുടെ ജീവിതരീതിയും തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ടെന്ന് ഇയാൾ പറയുന്നു. ഇന്ന് രാജ്യത്ത് 140 കോടി ജനങ്ങൾ ആണ് ഉള്ളത്. അതിൽ 94 കോടി ഹിന്ദുക്കളാണ്. 46 കോടി മുസ്ലീങ്ങളാണ് ഉള്ളത്. ഈ രീതിയിൽ അടുത്ത 10 വർഷത്തിനകത്ത് രാജ്യത്ത് ഒരു മുസ്ലിം ആയിരിക്കും പ്രധാനമന്ത്രിയായി വരിക എന്ന ഈ പരാമര്‍ശം വലിയ വിവാദമായി മാറി. കാളീ ചരണ്‍ മഹാരാജിന്റെ ഈ പ്രസ്താവന വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയത്.
അടുത്തിടെയാണ് മഹാത്മാഗാന്ധിക്കെതിരെ മോശമായ രീതിയിൽ ഇദ്ദേഹം ഒരു പരാമർശം നടത്തിയത്. ഇതിൻറെ പേരിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ ഗോഡ്സെയെ താൻ സലൂട്ട് ചെയ്യുന്നു എന്നായിരുന്നു ഇയാളുടെ പരാമർശം.