ലിസ്റ്റിനും പൃഥ്വിരാജും വെറും തള്ള് മാത്രമാണ് …തുറന്നടിച്ച് സുരാജ് വെഞ്ഞാറമ്മൂട്…

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വൻ വിജയമായി മാറിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജിന്റെയും സുരാജിന്റെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊമേഷ്യലിയും ക്രിട്ടിക്കലിയും നിരവധി അപ്രീസിയേഷന്‍സ് ഈ ചിത്രം കരസ്ഥമാക്കി. തിയേറ്ററിലും ചിത്രം വലിയ കളക്ഷൻ നേടി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ‘എന്നാലും എൻറളിയാ’ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പ്രസ് മീറ്റിൽ വച്ച് പൃഥ്വിരാജിനെയും ജനഗണനയുടെ നിർമ്മാതാവ് ലിസ്റ്റിംഗ് സ്റ്റീഫനെയും സുരാജ് ട്രോളിയത് മാധ്യമപ്രവർത്തകരിൽ ചിരി പടർത്തി.

Screenshot 64

ലിസ്റ്റിനും പൃഥ്വിരാജും ജനഗണമന കഴിഞ്ഞ് വലിയ തള്ളൊക്കെ നടത്തിയതായി സുരാജ് പറയുന്നു. ജനഗണനയുടെ സെക്കൻഡ് പാർട്ട് വരും എന്നാണ് അന്ന് അവര്‍ പറഞ്ഞത്. പക്ഷേ അത് വെറും തള്ള് മാത്രമായിരുന്നു. അങ്ങനെ ഒരു സംഭവമൊന്നുമില്ല. അതുപോലെ തള്ളാൻ തന്റെ ഈ സിനിമയിൽ ഒന്നുമില്ലന്ന് സുരാജ് പറയുന്നു. അല്ലെങ്കിൽ പിന്നെ ലിസ്റ്റിൻ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കയറി എന്ന് പറയണം, അതാണ് അവരുടെ രീതി. ഇങ്ങനെ പല തള്ളുകളുമായി അവർ വരാറുണ്ട്. എന്നാല്‍ ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അത്രയൊന്നും എഴുതരുതെന്നു സുരാജ് പറയുന്നു.

തൻറെ ഈ സിനിമ പാവങ്ങളുടെ വള്ളംകളിയാണ്. അതുകൊണ്ട് ചെറിയ ചെറിയ ഓളങ്ങൾ മാത്രമേ ഈ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാൻ പാടുള്ളൂ. തന്റെ സിനിമ പോകുന്നത് ചെറിയ ഓളങ്ങളിലൂടെയാണ്. ഈ ചിത്രം എല്ലാവരും തീയറ്ററിൽ പോയി കാണണമെന്നും സുരാജ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു.