ഒടുവില്‍ മമ്മൂട്ടി എന്നോട് മാപ്പ് പറഞ്ഞു…. അനുഭവം വിശദീകരിച്ച് നടി അഞ്ചു…

ബാലതാരമായി സിനിമാ ലോകത്ത് വന്ന് നായികയായും സഹതാരമായും ചലച്ചിത്ര ലോകത്ത് സജീവമായി നിറഞ്ഞു നിന്ന അഭിനയേത്രിയാണ് അഞ്ചു. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും ഒപ്പം അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച കലാകാരിയാണ് അവർ. മമ്മൂട്ടിയുടെ മകളായും ഭാര്യയായും  അഭിനയിച്ചിട്ടുള്ള അപൂർവ്വം നടിമാരിൽ ഒരാളാണ് അഞ്ചു. ഇപ്പോഴതാ ഒരിക്കൽ തന്നോട് മമ്മൂട്ടി മാപ്പ് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഞ്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ.

Screenshot 62

ജോഷി,  മമ്മൂട്ടി , പൂർണിമ തുടങ്ങിയ എല്ലാവരും ഉണ്ടായിരുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലാണ് അഭിനയിച്ചത്. പിന്നീട് തമിഴില്‍ 3 ചിത്രങ്ങളിൽ സൈൻ ചെയ്യുകയും ചെയ്തു. അഴകൻ എന്ന ചിത്രത്തിൽ മധുബാലയുടെ കഥാപാത്രം താൻ ചെയ്യാനിരുന്നതായിരുന്നു. അതിൽ മമ്മൂട്ടിയായിരുന്നു നായകൻ. തന്നെ നായികയാക്കാം എന്ന് പറഞ്ഞപ്പോൾ അവൾ മാച്ച് ആകില്ല, ചെറിയ കുട്ടി അല്ലേ എന്ന് മമ്മൂട്ടിയാണ് പറഞ്ഞത്. അങ്ങനെയാണ് ആ സിനിമ നഷ്ടപ്പെടുന്നത്. അത് വല്ലാത്ത വിഷമമായി. കെ ബാലചന്ദറേപ്പോലെ ഒരു സംവിധായകന്‍റെ ഒപ്പം വർക്ക് ചെയ്യുക എന്നത് വലിയ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടപ്പോൾ വലിയ വിഷമം തോന്നി. ശേഷം നീലഗിരി എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനു വേണ്ടി ഊട്ടിയിൽ എത്തിയപ്പോൾ മമ്മൂട്ടിയെ പോയി കണ്ടു. അഞ്ചു ആണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഇത്ര വലുതായോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം കരുതിയത് താൻ ഇപ്പോഴും കുട്ടിയായിരിക്കും എന്നാണ്. അദ്ദേഹത്തിൻറെ മനസ്സിൽ ആ ഇമേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആ സിനിമയിൽ വേണ്ട എന്ന് പറഞ്ഞതിൽ മാപ്പ് ചോദിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. അതിന് പകരം തന്റെ അടുത്ത ചിത്രത്തില്‍ നായികയായി അഭിനയിക്കുമെന്ന് അദ്ദേഹം വാക്ക് തന്നു. അദ്ദേഹം ഉടൻ തന്നെ സംവിധായകന്‍ ജോഷിയെ വിളിച്ചു. അടുത്ത ചിത്രത്തിൽ തന്റെ നായിക അഞ്ചുവാണെന്ന് പറഞ്ഞു. നീലഗിരിയുടെ ഷൂട്ടിംഗ് കഴിഞ്ഞ് താൻ തിരുവനന്തപുരത്ത് കൗരവർ എന്ന ചിത്രത്തിൻറെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നുവെന്ന് അഞ്ചു പറയുന്നു.