പ്രഭാസ് കടത്തിൽ… ബാങ്കിൽ കോടികളുടെ ലോൺ …തെലുങ്ക് മാധ്യമങ്ങളിൽ വ്യാപക പ്രചരണം… എന്താണ് സത്യാവസ്ഥ !!

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അന്തർദേശീയ പ്രശസ്തി സ്വന്തമാക്കിയ അഭിനേതാവാണ് പ്രഭാസ്. ബാഹുബലിക്ക് മുൻപ് തെലുങ്കിൽ മാത്രം അറിയപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം. എന്നാൽ ബാഹുബലി തിയേറ്ററിൽ എത്തിയതോടെ ഇന്ത്യയിലാകമാനം നടന് ലഭിച്ച സ്വീകാര്യതയും ആരാധക ബാഹുല്യവും ആരെയും അമ്പരപ്പിക്കുന്നതാണ്. പക്ഷേ ബാഹുബലിയുടെ വിജയത്തിന് ശേഷം ഒരു വിജയ ചിത്രം പ്രഭാസിന്‍റെ കരിയറിൽ ഇതുവരെ  ഉണ്ടായിട്ടില്ല എന്നത് ഒരു വാസ്തവമാണ്. ഭഹുബലിക്ക് ശേഷം താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോൾ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രമാണ് ആദ്യപുരുഷൻ. എന്നാൽ ഈ ചിത്രത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

Screenshot 58

പ്രഭാസിനെ കുറിച്ച് തെലുങ്ക് മാധ്യമങ്ങളിൽ പുറത്തു വരുന്ന വാർത്ത അത്ര ശുഭകരമല്ല. തൻറെ സ്വത്തുക്കൾ പണയം വെച്ച് പ്രഭാസ് ബാങ്കിൽ നിന്നും ലോൺ എടുത്തിരിക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വസ്തു പണയം വെച്ച് 21 കോടിയുടെ ലോൺ ആണ് താരം എടുത്തിരിക്കുന്നത്. ഇതോടെ പ്രഭാസ് സാമ്പത്തികമായി തകർന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. 100 കോടിയിൽ അധികം പ്രതിഫലം വാങ്ങുന്ന ഒരു നടൻ എന്തിന് 21 കോടിക്കുവേണ്ടി വസ്തുവകകൾ പണയപ്പെടുത്തി എന്നാണ് ആരാധകർ ചോദിക്കുന്നത്.

തനിക്ക് ലഭിക്കുന്ന പണത്തിന്റെ ഏറിയ കൂറും സിനിമയിൽ തന്നെ മുടക്കി കടത്തിൽ മുങ്ങി നിൽക്കുകയാണ് താരം എന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്. ആദിപുരുഷ് കൂടി പരാജയപ്പെട്ടാൽ പ്രഭാസിന്റെ സിനിമ ജീവിതത്തിന്‍റെ തന്നെ അവസാനമായി അത് മാറിയേക്കാം എന്നാണ് ചില നിരൂപകർ പറയുന്നത്. അതേസമയം കെജിഎഫിന്റെ സംവിധായകനായ പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി സലാർ എന്ന ഒരു ചിത്രം ഒരുക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ വിജയത്തെ അടിസ്ഥാനമാക്കി ആയിരിക്കും നടൻറെ ഭാവി എന്നാണ് ഒരു വിഭാഗം പറയുന്നത്.