അവൻ അവളെ ചതിച്ചതായിരിക്കാം… പക്ഷേ, അവളുടെ മരണത്തിന് അവനെ കുറ്റം പറയാൻ പറ്റില്ല… നടിയുടെ പ്രസ്ഥാവന വിവാദത്തിൽ…

നടി തനുഷി ശർമ ആത്മഹത്യ ചെയ്ത സംഭവമായി ബന്ധപ്പെട്ടു പല ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്. ഇതിനിടെ വിവാദ പ്രതികരണവുമായി നടി ഉർഫി ജാവേദ് രംഗത്ത്. സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പിലാണ് നടിയുടെ  വിവാദ പരാമര്‍ശം ഉള്ളത്.   നടൻ ഷീസാൻ ആയുള്ള പ്രണയം തകർന്നതിനു ശേഷം ഡിപ്രഷനിൽ ആയിരുന്ന തുനിഷ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ നടനെ മാത്രം കുറ്റം പറയാൻ കഴിയില്ല എന്നാണ് ഉർഫി കുറിച്ചത്. ഇതിന് നടി  നല്‍കുന്ന വിശദീകരണം ഇങ്ങനെ.   

ഷീസന്‍  ചെയ്തത് ചിലപ്പോൾ തെറ്റായിരിക്കാം. അയാള്‍  നടിയെ വഞ്ചിച്ചിരിക്കാം. എന്ന് കരുതി അവളുടെ മരണത്തിന് നടനെ മാത്രം കുറ്റം പറയാൻ കഴിയില്ലെന്ന് ഉര്‍ഫി പറയുന്നു. കൂടെ നിൽക്കാത്ത ഒരാളെ ഒപ്പം നിൽക്കുന്ന ആളായി ഒരിക്കലും ആരും കാണാൻ പാടില്ല.  തനിക്ക് മറ്റ് പെൺകുട്ടികളോട് പറയാനുള്ളത് ആരും വിലയേറിയ ജീവിതം ഇത്തരത്തിലുള്ള ബന്ധത്തിന് വേണ്ടി പാഴാക്കി കളയരുത് എന്നാണ്. ചില ബന്ധം ഇല്ലാതാകുന്നതോടു കൂടി ലോകാവസാനം ആയിരിക്കും എന്ന് ചിലപ്പോള്‍ ചിലര്‍ക്ക് തോന്നിയേക്കാം. എന്നാൽ താൻ ഉറപ്പിച്ചു പറയുന്നു, അത് ഒരിക്കലും അങ്ങനെയല്ല. നിങ്ങളെ സ്നേഹിക്കുന്നവരെ കുറിച്ച് നിങ്ങൾ ചിന്തിക്കണം. സ്വയം സ്നേഹിക്കണം. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ എന്നു കരുതണം. ആത്മഹത്യ ചെയ്തു എന്ന് കരുതി കഷ്ടപ്പാടുകൾ എല്ലാം അവസാനിക്കും എന്ന് കരുതരുത്. ഒരാള്‍ ആത്മഹത്യ ചെയ്യുന്നതോടെ ജീവിച്ചിരിക്കുന്നവർ കൂടുതല്‍ കഷ്ടപ്പെടുകയേ ഉള്ളൂ എന്നും നടി കുറിച്ചു.