എനിക്ക് ഒരുത്തനെയും പേടി ഇല്ല… കമൽ എല്ലാ കൊള്ളരുതായിമയും കാണിച്ചിട്ടുണ്ട് 50 വയസ്സ് കഴിഞ്ഞാൽ ആണായിട്ട് തന്നെ ജീവിക്കണം അല്ലാതെ ആണും പെണ്ണും കെട്ട രീതിയിൽ നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം… ശാന്തിവിള ദിനേശ്…

മലയാളത്തിലെ പ്രമുഖ നിർമ്മാതാവും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവറിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ അഭിപ്രായ പ്രകടനം അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് തുറന്നടിച്ചത്.

50 വയസ്സ് കഴിഞ്ഞാൽ പിന്നീട് ലഭിക്കുന്ന ഓരോ സമയവും ബോണസ് ആയിട്ടാണ് താൻ കണക്കാക്കുന്നത്. ആണായിട്ട് തന്നെ ജീവിക്കണം. അതല്ലാതെ ആണും പെണ്ണും കെട്ട് നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം എന്ന് അദ്ദേഹം ചോദിക്കുന്നു. താൻ പിന്തുടരുന്ന പോളിസി അതാണ്. താന്‍ പറയുന്നത് തന്റെ മാത്രം ശരികളാണ്. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പറയാം. എന്നാല്‍ ശത്രുക്കൾ പോലും അങ്ങനെ പറയില്ല. അതുകൊണ്ട് ഒരുത്തനെയും പേടിയില്ല. ആന്റണി പെരുമ്പാവൂരിന്റെ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. തന്റെ മകൻ എംബിഎകാരനാണ്. അവനോട് പറഞ്ഞത് എംബീ എ വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ടു പഠിച്ചാൽ മതിയെന്നാണ്.

Screenshot 20

ആന്റണി മോഹൻലാലിനെ വിറ്റ് ജീവിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിഗ്ഗും വച്ച് റോസ് പൗഡർ ഇട്ട് നടക്കുന്ന ഒരുത്തനെയും ബഹുമാനിക്കുന്ന വ്യക്തിയല്ല താന്‍. കമൽ എല്ലാ കൊള്ളരുതായിമയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അയാളെ ചെയർമാൻ ആക്കരുതെന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് കത്തയച്ചത്. പക്ഷേ അതൊന്നും ആരും കേട്ടില്ല,  അഞ്ചുവർഷം അയാൾ ആ സ്ഥാനത്തിരുന്നു.

മുൻപൊരിക്കലും ആന്‍റണി പെരുംബാവൂരിനെ രൂക്ഷമായ ഭാഷയില്‍ ശാന്തിവിള ദിനേശ് വിമര്‍ശിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിൽ തകർച്ച ഉണ്ടാവാൻ കാരണം ആന്റണി ആണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം തകരാനുള്ള കാരണം ആന്റണി ആണ്. മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ ഭേദമാണെന്നും ദിനേശ് ചൂണ്ടിക്കാട്ടിയിരുന്നു.