പട്ടിണി കിടന്നു…ഫൈറ്റ് ചെയ്തു…നായികയായി കണ്ടപ്പോൾ അപ്പച്ചന് സന്തോഷമായി… ബീന ആന്റണി..

മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ് ബീന ആന്റണി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അഭിനയ  ലോകത്ത് സജീവ സാന്നിധ്യമാണ് അവർ. സീരിയലുകളിൽ ആണ് നടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത്  താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുകയാണ് ബീന ആന്റണി .  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ കരിയറിന്‍റെ തുടക്കകാലത്തെക്കുറിച്ച് വിശദീകരിച്ചത്. പിതാവ് ആന്റണി വളരെ സ്ട്രിക്ട് ആയിരുന്നു. ആന്റണിയുടെ മകളാണ് എന്ന് പറഞ്ഞാൽ തന്നെ ആരും നോക്കാൻ ഭയക്കുമായിരുന്നുവെന്ന് ബീന പറയുന്നു. മൂന്ന് പെൺകുട്ടികളായിരുന്നതുകൊണ്ട് മക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പിതാവിന് ഉണ്ടായിരുന്നുവെന്ന് ബീന പറയുന്നു.

Screenshot 18

എന്നാല്‍  തന്നെ അഭിനയിക്കാൻ വിടാൻ പിതാവിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ലന്നു നടി പറയുന്നു . അഭിനയിക്കാൻ പോകണമെന്ന് പറഞ്ഞ് പട്ടിണി കിടക്കുകയും വാശിപിടിച്ച്  ഫൈറ്റ് ചെയ്യുകയും ഒക്കെ ചെയ്തു. അങ്ങനെയാണ് തന്നെ അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയിച്ചു തുടങ്ങി പെട്ടെന്ന് തന്നെ ഒരു നായികയുടെ വേഷത്തിൽ കണ്ടപ്പോൾ പിതാവിന് വലിയ സന്തോഷമായി. അമ്മ തുടക്കം മുതൽ തന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു.

സിനിമയിൽ കൂടുതലായി അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാൽ സീരിയലിൽ തിരക്കായതോടെ കൂടുതൽ സിനിമകൾ ചെയ്യാൻ കഴിഞ്ഞില്ലെന്നും നടി പറയുന്നു. ബീനയുടെ ഭർത്താവ് മനോജും കലാ രംഗത്ത് സജീവമാണ്. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണ്. ഇവരുടെയും പ്രണയത്തിന് വീട്ടുകാർ സമ്മതം മൂളിയിരുന്നു. ഇന്ന് വളരെ സംതൃപ്തമായ ഒരു കുടുംബ ജീവിതം നയിച്ചു വരികയാണ് ബീന ആന്റണി.