20 വർഷം മുൻപ് മോഹൻലാലിനെ വച്ച് ചെയ്തപ്പോഴുള്ള ഫീലാണ് പൃഥ്വിരാജിനെ വെച്ച് ചെയ്തപ്പോൾ കിട്ടിയത്…

കടുവ ,  കാപ്പ എന്നീ രണ്ട് ചിത്രങ്ങളിലൂടെ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. ഷാജി കൈലാസിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട ചിത്രമായിരുന്നു കടുവ. അതുകൊണ്ടുതന്നെ തൊട്ടടുത്ത ചിത്രവും ഷാജിലാസ് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കി. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഒപ്പം പ്രവർത്തിച്ചപ്പോൾ ഉള്ള അനുഭവത്തെക്കുറിച്ച് ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ ഷാജി കൈലാസ് മനസ്സ് തുറന്നു.

Screenshot 14

പൃഥ്വിരാജിനെ കിട്ടിയപ്പോൾ ശരിക്കും ഒരു ഹീറോയെ  കിട്ടിയ ഫീൽ ആണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു . പൃഥ്വിരാജ് ഒരു യങ്ങായ റേഞ്ച് ഉള്ള ഒരു ഹീറോയാണ്. ആ സന്തോഷമാണ് അദ്ദേഹത്തെ അഭിനയിപ്പിച്ചപ്പോൾ തോന്നിയത്. 20 വർഷം മുന്പ് മോഹൻലാലിനെ വെച്ച് ചെയ്യുമ്പോഴുള്ള ഒരു ഫീൽ ആണ് പൃഥ്വിരാജിനെ വച്ച് സിനിമ ചെയ്തപ്പോൾ കിട്ടിയത്. പൃഥ്വിരാജ് ചെയ്യുമ്പോൾ ഒരു എനർജി കിട്ടും. അതുപോലെതന്നെയാണ് അദ്ദേഹത്തെ ഫ്രെയിമിൽ വെക്കുമ്പോൾ നമുക്കും കിട്ടുന്ന എനർജി. കാപ്പയിൽ ഒരു റെയിൽവേ സ്റ്റേഷൻ സീൻ ഉണ്ട്. അത് നായകന്‍റെ രണ്ടാമത്തെ ഇൻട്രോ ആണ്. കൊട്ട മധു എങ്ങനെയാണ് എന്ന് കാണിക്കുന്ന ഒരു രംഗം ആണത്. ആ ഒരു ഷോട്ടിൽ പൃഥ്വിരാജിന്റെ ശരീരഭാഷയിലും നടപ്പിലും ഒക്കെ വല്ലാത്ത മാറ്റമാണ് കണ്ടത്. ശരീരഭാഷ എങ്ങനെ മാറണമെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചു വന്നുവെന്ന് ഷാജി കൈലാസ് പറയുന്നു.

 പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ ശങ്കുമുഖി എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കാപ്പ. ഇന്ദുഗോപന് തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.