തമിഴ് സിനിമ ലോകത്ത് കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്ന വാർത്തയാണ് നടൻ വിജയും മാതാപിതാക്കളുമായുള്ള അകൽച്ച . വിജയ് മാതാപിതാക്കളുമായി പഴയ പോലുള്ള അടുപ്പം സൂക്ഷിക്കുന്നില്ല എന്ന എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു . ഇത് ശരിവെക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഉണ്ടായത്. വാരിസു എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് അവിടെ വച്ചായിരുന്നു. വിജയുടെ അച്ഛൻ ചന്ദ്രശേഖരനും അമ്മ ശോഭയും ഈ പരിപാടിയില്‍ എത്തിയിരുന്നു.
എന്നാൽ ചടങ്ങിലെത്തിയ വിജയ് മാതാപിതാക്കളുമായി അടുത്ത അടുത്തിടപെഴകാൻ ഒരു താല്പര്യവും കാണിച്ചില്ല. വേദിയിലിരിക്കുന്ന മറ്റുള്ളവരെ പോലെ പരിഗണിച്ച് ഷെയ്ഖ് ഹാൻഡ് നൽകി നടന്നു നീങ്ങുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിജയുടെ ഈ നടപടിയെ നിശിതമായി വിമർശിക്കുന്നവരും കുറവല്ല.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി വിജയും അച്ഛൻ ചന്ദ്രശേഖരനും തമ്മിലുള്ള പ്രശ്നം സിനിമാ ലോകത്ത് ചർച്ചയാണ്. പിതാവ് തന്റെ പേര് രാഷ്ട്രീയമായ അജണ്ടക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് വിജയ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ചന്ദ്രശേഖർ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു. ഇതാണ് പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. വിജയുടെ എതിർപ്പിനെ തുടര്‍ന്നു ഈ പാർട്ടി പിരിച്ചു വിട്ടു. തന്റെ ആരാധകർ ഒരു കാരണവശാലും ഈ പാർട്ടിയുമായി സഹകരിക്കരുത് എന്ന് വിജയ് പരസ്യമായി തന്നെ നിലപാടെടുത്തു.