അയാൾ സ്ഥിരമായി ചോരകൊണ്ട് കത്തെഴുതി അയക്കുമായിരുന്നു… അനു ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് മെസ്സേജ് അയച്ചു… ആരാധകന്റെ ശല്യം കാരണം ഫേസ്ബുക്ക് തന്നെ ഉപേക്ഷിച്ച കഥ അനു പറയുന്നു…

കഴിഞ്ഞ ഏതാനും വർഷങ്ങളായി മിനിസ്ക്രീം രംഗത്ത് സജീവമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ നിരവധി ആരാധകരുള്ള കലാകാരിയാണ് അവർ. അടുത്തിടെ മറ്റൊരു ടെലിവിഷന്‍  പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോൾ തന്നെ വിടാതെ പിന്തുടർന്ന കാമുകനെ കുറിച്ച് അനുമോൾ മനസ്സ് തുറന്നു. ഒരാൾ സ്ഥിരമായി ചോരകൊണ്ട് കത്തെഴുതി അയക്കാറുണ്ടായിരുന്നു എന്ന് അനുമോൾ പറയുന്നു. അദ്ദേഹം ചോര കൊണ്ട് തന്നെയാണ് എഴുതിയത് എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഫേസ്ബുക്കിൽ പതിവായി ഐ ലവ് യു അനു,  മിസ് യു  എന്ന് പറഞ്ഞ് മെസ്സേജ് അയക്കാറുണ്ട്. ചോര കൊണ്ട് എഴുതിയ ഒരു പേപ്പറും ഫോട്ടോയും വെച്ചാണ് അയാൾ മെസ്സേജ് അയച്ചിരുന്നത്.

അനുവില്ലാതെ ജീവിക്കാൻ പറ്റില്ല,  അനുവിന്റെ വീട്ടിലേക്ക് വരും എന്നൊക്കെ പറഞ്ഞ് അയാൾ പലപ്പോഴും മെസ്സേജും ആയച്ചിരുന്നു. അയാളുടെ പ്രൊഫൈലിൽ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ ദിവസവും ഓരോ ഫോട്ടോ ആയിരുന്നു അയച്ചിരുന്നത്,  അതിൽ ഡേറ്റ് ഉണ്ടായിരുന്നു. ബ്ലോക്ക് ചെയ്തപ്പോൾ വീണ്ടും വരും എന്ന് പറഞ്ഞ് അയാൾ മറ്റൊരു അക്കൗണ്ടിൽ നിന്നും മെസ്സേജ് അയച്ചു.

Screenshot 1290

ഒരു ദിവസം അയാൾ ഗിഫ്റ്റ്മായി തന്റെ വീട്ടിൽ കയറി വന്നു. അപ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ അടുത്ത് ഉള്ള ഒരു ആന്റിയാണ് ആ പയ്യനെ കുറിച്ച് പറഞ്ഞത്. പിന്നീട് തന്റെ വീടിന്റെ ഫോട്ടോ ആണോ എന്ന് ചോദിച്ചു അയാൾ മെസ്സേജ് അയച്ചു. അതോടെ താൻ അയാളെ ബ്ലോക്ക് ചെയ്തു. ശേഷം ഫേസ്ബുക്ക് തന്നെ ഉപേക്ഷിച്ചുവെന്ന്  അനു പറയുന്നു. അതേ സമയം നിലവിൽ പ്രണയം ഇല്ലെന്നും കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു അഫയർ ഉണ്ടായിരുന്നു എന്നും അനു പറയുന്നു. എന്നാൽ പിന്നീട് സുഹൃത്തുക്കളായി മുന്നോട്ടു പോകുന്നതാണ് നല്ലത് എന്ന് രണ്ടാൾക്കും മനസ്സിലായി. അയാളുമായി ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്നും അനു കൂട്ടിച്ചേർത്തു.