ഊട്ടിയിലെ സെറ്റിൽ വച്ച് കത്രീന സൽമാന് ഒരു മെസ്സേജ് അയച്ചു… എല്ലാം അവിടെ തീരുമാനമായി… കത്രീനയ്ക്ക് ഭയമുണ്ടായിരുന്നു… പക്ഷേ ഒന്നും സംഭവിച്ചില്ല…

ഒരുകാലത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും പ്രണയം. കത്രീനയെ തന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ സൽമാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും അവരിൽ നിന്നെല്ലാം സ്പെഷ്യൽ ആയിരുന്നു കത്രീന എന്നായിരുന്നു സല്‍മാന്‍ ചിന്തിച്ചിരുന്നത്. എന്നാൽ രണ്ബീർ കപൂർ  ജീവിതത്തിലേക്ക് കടന്നു വന്നതോടെ പതിയെപ്പതിയെ കത്രീന സൽമാൻ ഖാനുമായി അകലാൻ തുടങ്ങി.

കത്രീനയും റൺവീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലൂടെയാണ് ആ ബന്ധം വളരുന്നത്. ഊട്ടിയിലെ സെറ്റിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അവിടെ വച്ചാണ് പിരിയാം എന്ന് കാണിച്ച് കത്രീന സല്‍മാന് മെസ്സേജ് അയക്കുന്നത്. മുന്നോട്ടു പോയാൽ ശരിയാവില്ല എന്നും ഇത് എന്നെന്നേക്കുമായി അവസാനിച്ചു എന്നു കാണിച്ച് കത്രീന സൽമാന് മെസ്സേജ് അയക്കുക ആയിരുന്നു. സൽമാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കത്രീന നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സൽമാന്റെ രീതികളുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാണെന്ന് കത്രീന സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പറഞ്ഞു പിരിയുമ്പോഴും കത്രിനയ്ക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു. കാരണം ഇതിന്റെ പേരിൽ സൽമാൻ തന്നെ ഭീഷണിപ്പെടുത്തുമോ എന്ന് കത്രീന പേടിച്ചിരുന്നു.

Screenshot 1274

ബ്രേക്കപ്പ് ആയതിനുശേഷം സൽമാൻ ഖാന്റെ ഭാഗത്തു നിന്നും കത്രീന  ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല. അതേ  സ്പിരിറ്റിൽ തന്നെ സൽമാൻ അതെടുത്തു. പിന്നീട് അങ്ങോട്ട് സൽമാൻ കത്രീനയെ അടുത്ത സുഹൃത്തായി മാത്രം കണ്ടു. അതുകൊണ്ടാണ് ബ്രേക്ക് അപ്പിന് ശേഷവും ഇരുവരും  ഒരുമിച്ച് സിനിമകളിൽ അഭിനയിച്ചത്.