യുവനടൻമാരിൽ ഏറെ ശ്രദ്ധേയനാണ് ആസിഫ് അലി. ഷൂട്ടിംഗ് സെറ്റിലും പുറത്തും യാതൊരു താര ജാഡയും ഇല്ലാതെ പെരുമാറുന്ന അദ്ദേഹം ഒരിക്കൽ ഷൂട്ടിങ് കാണാൻ എത്തിയ ചിലരെ തല്ലിയത് വലിയ വിവാദമായി മാറിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തു സംസാരിക്കവേ അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഇത്തരം ഒരു സാഹചര്യം ഉണ്ടാകാൻ ഇടയായ കാരണത്തെക്കുറിച്ച് നടൻ തുറന്നു പറഞ്ഞു.
ഭാവന ആസിഫ് അലിയുടെ വളരെ അടുത്ത സുഹൃത്താണ്. ഭാവനയോട് ഒരുകൂട്ടം യുവാക്കൾ വളരെ മോശമായി പെരുമാറിയപ്പോഴാണ് ആസിഫ് അലി അവരെ കൈകാര്യം ചെയ്തത്. ഭാവന തന്റെ അടുത്ത സുഹൃത്താണെന്നും അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെ ചിലർ ഭാവനയോട് മോശമായി സംസാരിക്കുകയുണ്ടായി. അതുകൊണ്ടാണ് താൻ അങ്ങനെ പെരുമാറിയാതെന്ന് ആസിഫ് അലി പറയുന്നു.
ഒരു പെൺകുട്ടിയോട് ഒരിക്കലും സംസാരിക്കാൻ പാടില്ലാത്ത തരത്തിൽ അവർ അന്ന് ഭവനയോട് സംസാരിച്ചു. ഒന്നിലധികം പ്രാവശ്യം അവരോട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു. താൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ട് നിന്നവരെല്ലാം ആ യുവാക്കളെ പ്രത്യേകം വാൺ ചെയ്തതാണ്. താൻ രണ്ടുപ്രാവശ്യം അവരോട് ഇത് ആവർത്തിക്കരുത് എന്ന് പറഞ്ഞെങ്കിലും അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല. അങ്ങനെയാണ് അവരെ അടിച്ചത്. ഒരുപക്ഷേ ഇത് തന്റെ പ്രശ്നമായിരിക്കാം. തികഞ്ഞ ഒരു സാധാരണക്കാരനാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് ദേഷ്യവും സങ്കടവും വരും. അവർ ലിമിറ്റ് ക്രോസ് ചെയ്തു. അപ്പോഴാണ് കൈയിൽ നിന്നും പോയതെന്ന് ആസിഫ് അലി പറയുന്നു.