സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഷിക. റീൽസുകളിലൂടെയും ഫോട്ടോ ഷൂട്ടുകളിലൂടെയും ഇതിനോടകം നിരവധി ഫോളോവേഴ്സിനെ അഷിക സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും അഷിത അഭിനയിച്ചിട്ടുണ്ട്. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അവർ മനസ്സു തുറക്കുകയുണ്ടായി.
വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ, എന്നു തുടങ്ങിയ കമന്റുകളാണ് താൻ സ്ഥിരമായി കാണാറുള്ളതെന്ന് അഷിക പറയുന്നു. അവർ കരുതുന്നത് ശരീരം കാണിക്കുക എന്നതാണ് തന്റെ ഉദ്ദേശം എന്നാണ്. അത്രമാത്രം ചിന്തിക്കാനുള്ള വിവരം മാത്രമേ അവർക്കുള്ളൂ. അതുകൊണ്ട്തന്നെ അവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ ചില കമന്റുകൾ കാണുമ്പോൾ പ്രതികരിക്കാൻ തോന്നും.
ഒരാൾ കമന്റ് ചെയ്താൽ അത് കാണുന്ന നിരവധി പേർക്ക് അതുതന്നെ കമന്റ് ചെയ്യാൻ തോന്നും. താൻ ഒരു മോഡൽ ആണ്, അതുകൊണ്ടുതന്നെ വസ്ത്രധാരണം ജോലിയുടെ ഭാഗമാണ്. അതല്ലാതെ ആണുങ്ങളെ പ്രകോപിപ്പിക്കൽ അല്ല. ശരീരം സെക്ഷ്വലൈസ് ചെയ്തു ആളുകളെ പ്രകോപിപ്പിക്കുകയല്ല തന്റെ ഉദ്ദേശം. ഇത് ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്. ആ ജോലിക്കാണ് പ്രതിഫലം കിട്ടുന്നത്. ആ ജോലിയുടെ ക്രൈറ്റീരിയ പൂർത്തിയാക്കേണ്ടത് കടമയാണ്. അതല്ലാതെ മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോ പറയുമെന്നോ ഉള്ള ആശങ്ക തനിക്കില്ലെന്ന് അവർ പറയുന്നു. ഒരു എൻജിനീയർ ആണെങ്കിൽ എൻജിനീയർ ചെയ്യേണ്ടത് എല്ലാം ഫോളോ ചെയ്യണം. ഒരു ടീച്ചർ ആണെങ്കിൽ ടീച്ചർ ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഒരു മോഡൽ ആയ താൻ ചെയ്യുന്നതും മോഡൽ ചെയ്യേണ്ട കാര്യങ്ങളാണ് അതിലെന്താണ് വ്യത്യാസം എന്ന് അൻഷിക ചോദിക്കുന്നു.
ഒരിക്കല്‍ ക്ലീവേജ് കാണുന്ന ബ്ലൗസും സാരിയും ധരിച്ച് പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തില്‍ ബ്യൂട്ടി അല്ലാതെ മറ്റൊന്നും കാണുന്നില്ല. വുമൺ സീക് റെസ്പെക്ട് എന്ന അർത്ഥം വരുന്ന ഒരു ക്യാപ്ഷൻ ആയിരുന്നു അതിനു നൽകിയിരുന്നത്. എന്നാൽ അതിന് ഒരാൾ നൽകിയ കമന്റ് ഇതാണോ നിങ്ങൾ പറയുന്ന റെസ്പെക്ട് എന്നായിരുന്നു. ആ ക്യാപ്ഷൻ ആ ഡ്രസ്സിന് ചേരുന്നതാണ് എന്ന് ബോധ്യമുള്ളതുകൊണ്ടാണ് അങ്ങനെ കൊടുത്തത്. അതിൽ ഇത്രത്തോളം പറയാൻ എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല എന്നും അൻഷിക പറയുന്നു.