ശരിക്കും പ്രിയാമണി ആ താരത്തെ അടിച്ചോ.. എന്താണ് അന്ന് ആ ഹോട്ടൽ മുറിയിൽ സംഭവിച്ചത്… പ്രിയാമണിയുടെ വിശദീകരണം ഇങ്ങനെ…

വളരെ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ ദേശീയ പുരസ്കാരം ഉൾപ്പെടെ സ്വന്തമാക്കി  അഭിനയ ലോകത്ത് തന്റേതായ സാന്നിധ്യമുറപ്പിച്ച കലാകാരിയാണ് പ്രിയാമണി. അഭിനയ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും വ്യക്തി ജീവിതത്തിൽ പല ഗോസിപ്പുകളും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.  ഒരിക്കൽ സിസിയിൽ മത്സരത്തിനിടെ ഒരു പ്രമുഖ താരത്തിനോട് ദേഷ്യപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു വലിയ വിവാദം നടിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റിനിടെ ഒരു താരത്തെ നടി അടിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഇതേക്കുറിച്ച് നടി പ്രതികരിക്കുകയുണ്ടായി.

അത് അനാവശ്യമായ ഒരു റൂമറായിരുന്നു എന്ന് പ്രിയ പറയുന്നു. തന്റെ പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈല്‍ ആരോ ഒരു പ്രാങ്ക് ചെയ്യാൻ വേണ്ടി തന്റെ കയ്യിൽ നിന്നും എടുത്ത് മാറ്റിവെച്ചു. ശരിക്കും തന്റെ കയ്യിൽ ഉണ്ടായിരുന്നത് തന്‍റെ ചേട്ടന്റെ ഫോൺ ആയിരുന്നു. ഫോൺ നഷ്ടപ്പെട്ടു എന്ന് കരുതി എല്ലായിടത്തും തിരഞ്ഞു. ഹോട്ടലുള്ള സ്റ്റാഫുകളോടും ഇതേക്കുറിച്ച് പറഞ്ഞു. ഒടുവിൽ ഒരു നടൻ വന്ന് ഫോൺ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടെന്നറിയിച്ചു.

Screenshot 1262

അത് തന്റെ ഫോൺ ആയിരുന്നില്ല ചേട്ടന്റെ ഫോൺ ആയിരുന്നു എന്നും ഇത് ചെയ്തത് ഒട്ടും ശരിയായില്ല എന്നും കുറച്ച് സീരിയസായി തന്നെ പറഞ്ഞു. പക്ഷേ താന്‍ ഒരിയ്ക്കലും അടിച്ചിട്ടില്ല എന്നും നടി പറയുന്നു. ആര് എന്ത് പറഞ്ഞാലും വളരെ പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവമാണ് തന്റേത്. അതുകൊണ്ടുതന്നെ ഒരുപാട് പേർ പറ്റിച്ചിട്ടുണ്ട്. വ്യക്തിപരമായി അല്ല കൂടുതലും പ്രൊഫഷണൽ ആയിട്ടാണ് തന്നെ പറ്റിക്കാറുള്ളത്. ഇപ്പോൾ ഇൻഡസ്ട്രി എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് ബോധ്യപ്പെട്ടതായും നടി കൂട്ടിച്ചേർത്തു.