മലയാളത്തിലെ അറിയപ്പെടുന്ന ഛായാഗ്രഹമാണ് വിപിൻ മോഹൻ. അദ്ദേഹത്തിന്റെ മകൾ മഞ്ജിമ മോഹൻ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത കലാകാരിയാണ്. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജിമ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത മഞ്ജിമ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് തമിഴിലാണ്. മകൾക്ക് മഞ്ജിമ എന്ന പേര് വന്നത് എങ്ങനെയാണെന്ന് അടുത്തിടെ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിപിൻ മോഹൻ പറയുകയുണ്ടായി.
സമൂഹം എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയാണ് തനിക്ക് കുട്ടി ജനിച്ചതെന്ന് വിപിന്‍ പറയുന്നു. കുട്ടിയെ കയ്യിൽ വാങ്ങിയത് പ്രശസ്ത സിനിമാ താരമായ തിക്കുറിശ്ശി സുകുമാരൻ നായർ ആയിരുന്നു. അദ്ദേഹമാണ് കുട്ടിക്ക് മഞ്ജിമ എന്ന പേരിട്ടാൽ മതിയെന്ന് പറയുന്നത്. മറ്റൊരു പേരായിരുന്നു താൻ മനസ്സിൽ കരുതിയിരുന്നത്. എന്നാൽ അദ്ദേഹം പറഞ്ഞതുകൊണ്ട് മഞ്ജിമ എന്ന പേര് തന്നെ മകൾക്ക് ഇടുകയായിരുന്നുവെന്ന് വിപിൻ മോഹൻ പറയുകയുണ്ടായി.
നിരവധി പ്രശസ്തർക്ക് പേരിട്ട വ്യക്തിയാണ് തിക്കുറിശ്ശി സുകുമാരൻ നായർ. പ്രേം നസീർ, പ്രിയദർശൻ , ബഹദൂർ തുടങ്ങിയവർക്കെല്ലാം പേരിട്ടത് തിക്കുറിശ്ശി ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സജസ്റ്റ് ചെയ്ത പേര് തന്നെ മകൾക്കിടാന്‍ തീരുമാനിക്കുക ആയിരുന്നുവെന്ന് വിപിൻ മോഹൻ പറയുന്നു. കഴിഞ്ഞ നവംബർ 28 ആയിരുന്നു മഞ്ചിമയുടെയും നടൻ ഗൗതം കാർത്തിക്കിന്റെയും വിവാഹം. വളരെ സ്വകാര്യമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു അത്. മഞ്ജിമയുടെ ഒപ്പം ദേവരാട്ടം എന്ന ചിത്രത്തിൽ ഗൗതം കാർത്തിക് അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്.