മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ അതിഥിയായി എത്തിയപ്പോൾ നടൻ ജഗദീഷ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി. അടുത്തിടെയാണ് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ പി രമ മരണപ്പെടുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ദ്ധയായിരുന്നു അവർ. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. രമയുടെ അവസാന നാളുകളെ കുറിച്ച് ജഗദീഷ് തുറന്നു സംസാരിക്കുകയുണ്ടായി.
ന്യൂറോണിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. മൂവ്മെന്റ് നടക്കാതെ വരുന്ന അവസ്ഥ. ചിക്കൻപോക്സ് വന്ന ഒരു രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ഈ വൈറസ് രമയെ ബാധിക്കുന്നത്. രോഗം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒന്ന് കണ്ണ് നിര്ഞ്ഞുവെങ്കിലും പിന്നീട് ഒരിക്കലും ഒരു രോഗിയാണെന്ന് ഭാവം അവർ കാണിച്ചിരുന്നില്ലന്ന് ജഗദീഷ് ഓർക്കുന്നു.
തന്റെ ഭാര്യ അവസാന നിമിഷം വരെ രോഗത്തോട് പൊരുതി.ഭാര്യയോട് സ്നേഹം മാത്രമല്ല വലിയ ബഹുമാനവും ഉണ്ട്. ഭാര്യ ഒപ്പിട്ടപ്പോൾ ചെറുതായി പോകുന്നതായി തോന്നി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഈ രോഗം സ്ഥിരീകരിച്ച ശേഷം നെറ്റിൽ നോക്കിയപ്പോൾ ലക്ഷണമായി കണ്ടതിൽ ഒന്ന് കൈയ്യക്ഷരം ചെറുതാകും എന്നണ്.
രമ തന്റെ ഭാര്യ എന്ന നിലയിൽ അല്ല അറിയപ്പെട്ടിരുന്നത്. മരിച്ചപ്പോൾ വാർത്ത വന്നത് ജഗദീഷിന്റെ ഭാര്യ മരിച്ചു എന്നല്ല, ഡോക്ടർ പി രമ മരിച്ചു എന്നായിരുന്നു. ജീവിതത്തിൽ ഒരിക്കലും തന്റെ ആഗ്രഹങ്ങൾക്ക് അവർ എതിരു നിന്നിട്ടില്ല. ആകെ മൂന്ന് പ്രാവശ്യം മാത്രമാണ് തന്റെ ഒപ്പം വിദേശയാത്രയ്ക്ക് വന്നിട്ടുള്ളത്. ഒരു ഫംഗ്ഷനും വരാറുണ്ടായിരുന്നില്ല. വീടിന്റെ നാഥ രമ യായിരുന്നു. നല്ലൊരു ജോലി ഉണ്ടായിട്ട് സിനിമയിലേക്ക് പോയപ്പോൾ എതിർത്തില്ല. തന്റെ കുടുംബം മുഴുവൻ താങ്ങി നിർത്തിയത് രമയാണ്. കുട്ടികളെ വളർത്തിയതും തന്റെ കാര്യങ്ങൾ നോക്കിയതുമെല്ലാം അവരായിരുന്നു. തന്റെ വീട്ടിലെ ഗൃഹനാഥയും ഗൃഹനാഥനും രമ ആയിരുന്നു. തന്റെ വ്യക്തിത്വത്തിന് നൂറിൽ 50 മാർക്കാണ് കൊടുക്കുന്നതെങ്കിൽ രമയുടെ വ്യക്തിത്വത്തിന് നൂറിൽ 90 മാർക്കാണ് താന്‍ നൽകുന്നതെന്നും അവസാനനിമിഷം വരെ പൊരുതി ജീവിച്ച സ്ത്രീയാണ് തന്റെ ഭാര്യയെന്നും ജഗദീഷ് അഭിമാനപൂർവ്വം പറയുന്നു.