ആരും ഇതുപോലൊരു സാഹസത്തിനു മുതിരരുത്… അൻഷിദ എന്നെ മാത്രം വിശ്വസിച്ചാണ് അത് ചെയ്തത്… അർണവ്

കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബ പ്രേക്ഷകർക്കിടയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അന്‍ഷിദയും നടൻ അർണവും തമ്മിലുള്ള ബന്ധം. അർണവിന്റെ ഭാര്യ ദിവ്യ അന്ഷിദയ്ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്ത് വന്നതോടെയാണ് ഇത് വലിയ വിവാദമായി മാറുന്നത്. തന്റെ ഭർത്താവിനെ തന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുകയാണ് അൻഷിദ എന്നും  തന്റെ വയറ്റിൽ വളർന്ന കുട്ടിയെ നശിപ്പിക്കാൻ അൻഷിദയും അർണവും കൂടി ശ്രമം നടത്തുന്നുവെന്നും ദിവ്യ ആരോപിച്ചിരുന്നു.  എന്നാല്‍ ഇത് ചില സുഹൃത്തുക്കളുടെ വാക്കു കേട്ട് ദിവ്യ ബോധപൂർവ്വം നടത്തുന്ന ഒരു ഡ്രാമയാണ് എന്നായിരുന്നു അർണവിന്റെ പ്രതികരണം. അതേസമയം ആരോപണ വിധേയയായ അനിഷിത  താനും അർണവും തമ്മിൽ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും ഗോസിപ്പുകൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലന്നും പ്രതികരിച്ചു.

Screenshot 1240

എന്നാൽ പിന്നീടും അർണവുമൊത്തുള്ള നിരവധി വീഡിയോകൾ അന്‍ഷിദ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് അർണവ് എന്ന ക്യാപ്ഷനോടെ അന്‍ഷിദ പങ്ക് വെച്ച വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. നടൻ അർനാവിനൊപ്പം കുളത്തിൽ ചാടുന്ന ഒരു വീഡിയോ അൻഷിത കഴിഞ്ഞ ദിവസം പങ്കു വെക്കുകയുണ്ടായി. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചെല്ലമ്മ എന്ന സീരിയലിന് വേണ്ടിയാണ് അൻഷിദ കുളത്തിൽ ചാടുന്നത്. ഇതേ വീഡിയോ അർണവും സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരുന്നു.

നീന്തൽ അറിയാത്ത അൻഷിദ തന്നെ മാത്രം വിശ്വസിച്ചാണ് വെള്ളത്തിലേക്ക് ചാടിയതെന്നും അത് മികച്ചും അവിശ്വസനീയമായ കാര്യമാണെന്നും ഇതിൽ താൻ അന്‍ഷിദയെ അഭിനന്ദിക്കുന്നതായും അർണാവ് കുറച്ചു. എന്നാൽ ഇത്തരം ഒരു സാഹസത്തിന് ഇനി ആരും മുതിരരുത് എന്നും അദ്ദേഹം ആരാധകർക്ക് മുന്നറിയിപ്പ് നൽകി. എല്ലാ സുരക്ഷാ ദജ്ജീകരണങ്ങളും ഉപയോഗിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. തനിക്ക് നീന്താൻ അറിയാം എന്നാൽ അന്‍ഷിദയ്ക്ക് നീന്താൻ അറിയില്ല. തന്നെ വിശ്വസിച്ചു ഇത്തരമൊരു പ്രവർത്തിക്കു മുതിർന്ന അൻഷിതയോടുള്ള സ്നേഹം അർണവ് പങ്ക് വച്ചു.