3000 അംഗങ്ങൾ…. സ്വന്തമായി ഗ്രാമം… കുടുംബത്തിന് മാത്രമായി ശ്മശാനം… ഭാഗം വയ്ക്കാത്ത തറവാട് വീട്…. വിധുബാലയുടെ തറവാടായ അമ്പാട്ട് ചിറക്കലിലെ അത്ഭുതങ്ങൾ…

നടി എന്ന നിലയിലും അവതാരക എന്ന നിലയിലും മലയാളികൾക്ക് ഏറെ സുപരിചിതയാണ് വിധുബാല. ഒരു കാലഘട്ടത്തിനു ശേഷം അഭിനയത്തോട് വിട പറഞ്ഞ അവർ കഥയല്ലിത് ജീവിതം എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിലൂടെയാണ് വീണ്ടും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയത്. പാലക്കാട് ഉള്ള പ്രശസ്തമായ ഒരു തറവാട്ടിലെ അംഗമാണ് വിധുബാല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ തറവാടിനെ കുറിച്ചും ജനിച്ച സ്ഥലത്തെ കുറിച്ചും വിധുബാല പറയുകയുണ്ടായി.

Screenshot 1238

വിധു ബാല ജനിച്ചത് പാലക്കാട് ജില്ലയിലെ ചിറ്റൂർ ആണ്. അമ്പാട്ട് ചിറക്കൽ എന്നാണ് തറവാടിന്റെ പേര്.  ഈ തറവാട് അറിയാത്തവർ വളരെ കുറവാണ്. 400 വർഷങ്ങൾക്കു മുൻപ് രാമച്ചൻ എന്നയാൾ ചിറ്റൂരിൽ ധാരാളം സ്ഥലം വാങ്ങി അവിടെ കൃഷി ആരംഭിച്ചു. ആ കുടുംബത്തിൽ 3000 പേരെങ്കിലും ഇപ്പോൾ ഉണ്ട്. 20 കിടപ്പുമുറികൾ ഉള്ളതാണ് തറവാട് വീട്. ആ വീട് ഇപ്പോഴും ഭാഗം വെച്ചിട്ടില്ല. രാമച്ചൻ എഴുതിവച്ചതനുസരിച്ച് ആർക്കും അത് ഭാഗം വയ്ക്കാനുള്ള അവകാശമില്ല. ആ തറവാട് ഉള്ളതുകൊണ്ടുതന്നെ അമ്പാട്ടു ചിറക്കലെ ആർക്കും റോഡിൽ കിടന്ന് മരിക്കേണ്ടി വരില്ല. എപ്പോൾ വേണമെങ്കിലും ആ തറവാട്ടിൽ കയറിച്ചെല്ലാം അവിടെ കിടക്കാം. തങ്ങളുടെ കുടുംബത്തിന് സ്മശാനം പോലും അവിടെ ഒരുക്കിയിട്ടുണ്ട്,  ഇപ്പോഴും അത് ഗ്രാമമായി നിലനിൽക്കുന്നു എന്നത് ഏറെ സവിശേഷമായ കാര്യമാണെന്നും വിധു ബാല പറയുന്നു. മുത്തശ്ശിയുടെ അമ്മയുടെ കുടുംബത്തിലാണ് പ്രമുഖ തമിഴ് നടൻ എം ജി ആർ ജനിച്ചത്. വിധുബാലയുടെ കുടുമബ്ത്തില്‍ നിന്നാണ് ഗായിക പീ ലീല.  

അവിടെ ആടിനെ ബലി നൽകുന്ന ഒരു രീതി ഉണ്ടായിരുന്നു,  ഒരിക്കൽ ചടങ്ങിന്റെ ഭാഗമായി ഇത് നേരിൽ കണ്ടതോടെ താൻ ബോധം കേട്ട് വീണമെന്നും അതോടെയാണ് ആട്ടിറച്ചി കഴിക്കാതെ ആയതെന്നും വിധുബാല പറയുന്നു.