ദുരഭിമാനം അല്ല.. ചെയ്തത് തെറ്റാണെന്ന് അറിയാം… മെയിൽ ഷോവനിസമാണ് കാണിച്ചത്… ടിപി മാധവൻ…

ഒരു കാലത്ത് മലയാള സിനിമയില്‍ സജെവമായി നിറഞ്ഞു നിന്നിരുന്ന കലാകാരനാണ് ടീ പീ മാധവന്‍.  എന്നാല്‍ പക്ഷാഘാതം വന്നതിനു ശേഷം അദ്ദേഹം പത്തനപുരം ഗാന്ധിഭവനിലാണ് താമസിക്കുന്നത്.  കഴിഞ്ഞ കുറച്ച് നാളുകളായി ടി പി മാധവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രണ്ടു മക്കളുടെ പിതാവായ ടിപി മാധവൻ വിവാഹ മോചിതനാണ്. ഇപ്പോള്‍ കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തെ വാർദ്ധക്യ കാലത്ത് മക്കൾ അവഗണിച്ചു എന്ന തരത്തിൽ വലിയ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ സിനിമയിലേക്കുള്ള തന്റെ കടന്ന് വരവാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് ടിപി മാധവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

തനിക്ക് വിവാഹമോചനത്തിനു ശേഷം മക്കളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മകളെ ബാംഗ്ലൂരിൽ വച്ച് വല്ലപ്പോഴും കാണാറുണ്ടായിരുന്നു. മകൾ കന്നട സ്വദേശിയായ ലതർ എക്സ്പോർട്ടറെ വിവാഹം കഴിച്ചു പോയി. കല്യാണ സമയത്ത് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അവരുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. തന്നോടുള്ള വാശിക്കാണ് മകൻ സിനിമ തന്നെ തിരഞ്ഞെടുത്തത്. മകനെയും മകളെയും ഫോണിൽ വിളിക്കണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ വിളിച്ചിട്ടില്ല. 

Screenshot 1229

ദുരഭിമാനം കൊണ്ടല്ല,  ചെയ്തത് തെറ്റാണെന്ന് നന്നായി അറിയാം. മെയിൽ ഷോവനിസമാണ് കാണിച്ചത്. തന്നോടൊപ്പം ഗാന്ധിഭവനിൽ ഉള്ളത് അനാഥരാണ്. പല വീ ഐ പീകളും അവരെ കാണാൻ വരികയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ചിലരുടെ ബർത്ത് ഡേ.  വിവാഹ വാർഷികം തുടങ്ങിയവയെല്ലാം അവിടെ നടക്കുന്നുണ്ട്. നടക്കാനുള്ളത് നടക്കേണ്ട സമയത്ത് തന്നെ നടക്കും എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.