പണം കാരണം ഒരു സിനിമയിൽ നിന്നും പിന്മാറിയിട്ടില്ല… പക്ഷേ അർഹിക്കുന്ന ശമ്പളം ഡിമാൻഡ് ചെയ്യാറുണ്ട്… ആസിഫ് അലി…

ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്ന നടനാണ് ആസിഫ് അലി. നായക വേഷങ്ങൾ മാത്രമല്ല സഹനടനായും വില്ലനായും അഭിനയിക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല. മറ്റ് സിനിമ ഇന്‍റസ്ട്രികളില്‍ നിന്നും മലയാള സിനിമയെ വേറിട്ട് നിർത്തുന്ന ഘടകത്തെക്കുറിച്ച് തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.

മലയാള സിനിമയെ മറ്റ് ഇൻഡസ്ട്രിയൽ നിന്നും വ്യത്യസ്തമാക്കുന്നത് കൂട്ടായ്മയാണ്. അതിന്റെ കാര്യത്തിൽ എപ്പോഴും അഭിമാനം കൊള്ളുന്ന വ്യക്തിയാണ് താൻ. മറ്റ് ഇന്‍റസ്ട്രികളില്‍ അധികം സുഹൃത്തുക്കളില്ല. എങ്കിലും അവിടെയുള്ള കുറച്ചു പേരിൽ നിന്നും മനസ്സിലാക്കിയ ഒരു കാര്യം അവർക്ക് മലയാളികളോട് വല്ലാത്ത അസൂയയാണ് എന്നാണ്. സിസിഎല്ലിന്റെ ആദ്യ സീസണിൽ ഒരു മത്സരം കഴിഞ്ഞ് എല്ലാവരും കൂടി മോഹൻലാലിന്റെ മുറിയിൽ പോയി ഭക്ഷണം കഴിച്ചിരുന്നു. ടീമിലുള്ള  എല്ലാവരും മോഹൻലാലിന്റെ മുറിയിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനു ശേഷം പുറത്തേക്ക് വരുമ്പോൾ തമിഴിലെ അത്യാവശം സ്റ്റാർ വാല്യൂ ഉള്ള ഒരു നടൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു. മോഹൻലാലിന്റെ ട്രീറ്റാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം തമിഴിൽ അങ്ങനെയല്ല.

Screenshot 1225

മലയാളത്തില്‍ കൂട്ടായ്മയുണ്ടെന്നും എല്ലാവർക്കും ഒരു മുറിയിൽ ഇരിക്കാൻ പറ്റുന്നു എന്നതും അഭിമാനത്തോടെ പറയാൻ പറ്റുന്ന കാര്യങ്ങളാണ്.  കാപ്പ എന്ന ചിത്രത്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് എന്ന് പറഞ്ഞപ്പോൾ പല ഇൻഡസ്ട്രിയും അത് ഒരു വലിയ അത്ഭുതമായിട്ടാണ് കണ്ടത്. പക്ഷേ മലയാളത്തിൽ അതിൽ ഒരത്ഭുതവുമില്ല.

അതേ സാമ്യം തനിക്ക് ഒരു സിനിമയിൽ പ്രധാന കഥാപാത്രം തന്നെ വേണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും പണം കാരണം ഒരു സിനിമയിൽ നിന്നും ഇതുവരെ പിന്മാറിയിട്ടില്ലെന്നും ആസിഫ് അലി പറയുന്നു. എപ്പോഴും നല്ല സിനിമയുടെ ഭാഗമാവുക എന്നത് മാത്രമാണ് ലക്ഷ്യം.എന്നാൽ അർഹിക്കുന്ന ശമ്പളം ഡിമാൻഡ് ചെയ്യാറുണ്ട്. അത് വളരെ കൂടുതൽ അല്ലാത്തതിനാൽ ലഭിക്കാറുണ്ടെന്ന് ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.