തുണി പൊക്കി വച്ച് മേക്കപ്പ് ചെയ്തപ്പോൾ കർഷക സ്ത്രീകൾ അന്തം വിട്ടു നിന്നു… പോകാന്‍ നേരം അവര്‍ പാവയ്ക്ക തന്നു… അനുഭവം പങ്കു വച്ച് സലീം കുമാര്‍ …

നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കലാകാരനാണ് സലിംകുമാർ. തമാശ മാത്രമല്ല സീരിയസ് വേഷങ്ങളും തനിയ്ക്ക് നന്നായി ഇണങ്ങും എന്ന് തെളിയിച്ച അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് കൂടുതലായും അദ്ദേഹം ചെയ്തത് കോമഡിക്ക് പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. സലിംകുമാറിന്റെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച വേഷങ്ങളിൽ ഒന്നായിരുന്നു മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലേത്. ഇതിൽ കൊച്ചിൻ ഹനീഫയും സലിംകുമാറും ചേർന്ന് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നിരവധി മുഹൂർത്തങ്ങൾ ഉണ്ട്. ഈ ചിത്രത്തെക്കുറിച്ചും ഇതിലെ മേക്കപ്പിനെ കുറിച്ചും ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയുണ്ടായി. ചിത്രത്തിൽ സലിംകുമാറിനെ പശു വലിച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമായി.

Screenshot 1209

വളരെ പ്രകൃതിരമണീമായ സ്ഥലത്ത് വച്ചായിരുന്നു ആ രംഗത്തിന്റെ ഷൂട്ടിംഗ് നടന്നത്. അതിൽ പശു വലിച്ചു കൊണ്ടുപോകുന്ന ഒരു സീനിൽ തന്റെ പിറകു വശം കാണിക്കുന്നുണ്ട്. ആ സീനിലേക്ക് മേക്കപ്പ് ചെയ്യണം. പതിവിൽ നിന്ന് വ്യത്യസ്തമായി മുഖത്തല്ല ആസനത്തിൽ ആയിരുന്നു മേക്കപ്പ് ചെയ്യേണ്ടിയിരുന്നത്. അന്ന് കാരവാൻ സൗകര്യം ഒന്നും ഉണ്ടായിരുന്നില്ല. വലിയ കാടു പോലെയുള്ള ഒരു സ്ഥലം ആയിരുന്നു അത്. തുണി പൊക്കി വച്ചിട്ടായിരുന്നു മേക്കപ്പ് ചെയ്തുകൊണ്ടിരുന്നത്. ഇത് കണ്ട് അവിടെയുള്ള കർഷക സ്ത്രീകൾ ഉൾപ്പെടെ അന്തം വിട്ട് നോക്കി നിന്നു. സാധാരണ മുഖത്താണ് മേക്കപ്പ് ചെയ്യാറുള്ളത്. എന്നാൽ തന്റെ പിറകു വശത്തായിരുന്നു മേക്കപ്പ് ചെയ്തത്. കുറച്ചു നാൾ അവിടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. പിന്നീട് താൻ അവരെ എല്ലാവരെയും പരിചയപ്പെട്ടു, പോകാന്‍ നേരം അവര്‍ തനിക്ക് പാവയ്ക്ക തന്നാണ് വിട്ടതെന്നും സലിംകുമാർ ഓർക്കുന്നു.