ഒരു പാർട്ണർ വേണം.. പക്ഷേ വിവാഹം കഴിക്കാൻ താല്‍പ്പര്യമില്ല… നയം വ്യക്തമാക്കി ഐശ്വര്യ ലക്ഷ്മി…

മലയാളത്തിന് പുറമേ ഇതര ഭാഷകളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് എന്ന് ഐശ്വര്യ ലക്ഷ്മി. അഭിമുഖങ്ങളിൽ വളരെ സെൻസിബിൾ ആയി സംസാരിക്കുന്ന അപൂർവ്വം ചില അഭിനേതാക്കളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മിക്ക അഭിമുഖങ്ങളിലും നടിയോട് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരാറുണ്ട്. ഇതിന് വളരെ വ്യക്തമായ മറുപടി തന്നെ നടി പലപ്പോഴും നൽകിയിട്ടുമുണ്ട്. എങ്കിലും ഐശ്വര്യയെ അഭിമുഖം ചെയ്യുന്നവർ വളരെ സർവസാധാരണമായി ഈ ചോദ്യം ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതിന് വളരെ ക്ളീയർ കട്ടായിട്ടുള്ള മറുപടി അവര്‍ നൽകി.

വിവാഹം കഴിക്കുക എന്ന ഒരു ആശയം തനിക്ക് തീരെ ഇല്ലെന്ന് ഐശ്വര്യ തുറന്നു പറയുന്നു.  വിവാഹത്തിനു മുൻപ് വിവാഹത്തിനു ശേഷം എന്ന ഒരു കൺസെപ്റ്റ് ഇല്ല. പക്ഷേ ഒരു പാർട്ടർ വേണം എന്നുണ്ട്. എന്നാൽ അത് നിയമപരമായി വിവാഹം കഴിച്ചിട്ട് മാത്രമായിരിക്കണം എന്ന ചിന്തയില്ല.

Screenshot 1189

വിവാഹം കഴിഞ്ഞതിനുശേഷം സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെങ്കിൽ എന്താണ് ചെയ്യുക. ഭർത്താവിനും ഈ സ്ഥിതി വരാം. ആ സാഹചര്യത്തിൽ രണ്ടുപേരും പിരിയണം എന്ന തീരുമാനത്തിൽ എത്തുകയാണ് വേണ്ടത്. പെട്ടെന്ന് പിരിയണം എന്നല്ല പറയുന്നത്. കഴിവതും ജീവിച്ചു നോക്കണം. തീരെ പറ്റുന്നില്ല എന്ന ഘട്ടം വന്നാൽ പിരിയണം. പക്ഷേ നിയമപരായി വിവാഹിതരാണെങ്കില്‍ ആ സമയത്ത് ഒരുപാട് നിയമ നടപടികളും ആറുമാസത്തെ കൗൺസിലിംഗുമൊക്കെ ഉണ്ട്. അത് തന്റെ ജീവിതത്തിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. ഇത് വീട്ടിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മയും അച്ഛനും അത് വിശ്വസിച്ചിട്ടില്ല. അതുകൊണ്ടാണ് ക്യാമറയുടെ മുന്നിൽ വന്ന് വിവാഹം വേണ്ട എന്ന് പറയുന്നതെന്നും നടി കൂട്ടിച്ചേർത്തു.