രാജമൗലി മലയാളം സിനിമയെക്കുറിച്ച് അന്ന് പറഞ്ഞത്… പൃഥ്വിരാജ് പറയുന്നു….

ഒരു പ്രത്യേക തലത്തിലേക്ക് മലയാള സിനിമകൾ എത്തിയാൽ പിന്നെ മറ്റൊരു ലെവലിലേക്ക് ഉയർന്നു പോകുമെന്ന് നടന്‍ പൃഥ്വിരാജ് പറയുന്നു. മലയാള സിനിമയിൽ കഴിവുള്ള നിരവധി ടെക്നീഷ്യൻസുമാരുണ്ട്. ഒരു സ്പാർക്ക് കിട്ടിയാൽ മലയാള സിനിമയെ പിന്നെ പിടിച്ചാൽ കിട്ടില്ലെന്ന പ്രമുഖ സംവിധായകൻ രാജമൗലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്ന് പൃഥ്വിരാജ് ഓർക്കുന്നു. ശരിക്കും അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. തന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ അഭിപ്രായം പങ്കു വെച്ചത്. 

ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 22നാണ് ഈ ചിത്രം തീയേറ്ററിൽ എത്തിയത്. ഷാജി കൈലാസ് ഇത്രയും വർഷങ്ങളിൽ ചെയ്തു വന്നു കണ്ടിട്ടുള്ള ഒരു മേക്കിങ് അല്ല ഈ ചിത്രത്തിലേത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഓരോ ഷോട്ടിലും പ്രത്യേകത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു മേക്കിങ് ആണ് ചിത്രത്തിന്. അതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  ഒരു മാസ് രീതിയിലുള്ള ചിത്രം എന്നതിനപ്പുറം വളരെ ഇമോഷണൽ ആയും കണക്ട് ചെയ്യുന്ന ചിത്രമാണ് കാപ്പ. സാധാരണ ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ ഇല്ലാത്ത പല പ്രത്യേകതകളും വ്യത്യസ്തതകളും ഈ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ട്.

Screenshot 1174

തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി,  അന്ന ബെന്‍, അപർണ ബാലമുരളി എന്നിവരും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ അദൃശ്യമായി നിലനിൽക്കുന്ന അധോലോകത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. പ്രമുഖ എഴുത്തുകാരനായ ജി ആർ ഇന്ദുഗോപനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തലം.