നായികമാരെ കൂട്ടിക്കൊടുക്കാൻ മടിയില്ലെങ്കിൽ എത്ര പ്രൊഡ്യൂസറെ വേണമെങ്കിലും കിട്ടും… തുറന്നടിച്ച് ശാന്തിവിള ദിനേശ്…

പലപ്പോഴും വാദപരമായ പരാമർശങ്ങൾ കൊണ്ട് സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് ശാന്തിവള ദിനേശ് . ആകെ ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം സജീവമാണ് .  അദ്ദേഹത്തിന്റെ പല വെളിപ്പെടുത്തലുകളും വലിയ വിമർശനങ്ങൾക്ക് വഴി വെക്കാറുണ്ട് . സമൂഹ മാധ്യമത്തിലും സ്വന്തം youtube ചാനലിലും അദ്ദേഹം വളരെ സജീവമാണ് . താൻ എന്തുകൊണ്ടാണ് സിനിമ പോയിട്ട് ഒരു സീരിയൽ പോലും സംവിധാനം ചെയ്യാത്തത് എന്ന് യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് കൂടുതല്‍ വിമർശനത്തിന് കാരണമാവുകയും ചെയ്തു.

നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു . ആ ചിത്രത്തില്‍ നായികയായി വിദ്യാ ബാലനെയാണ് അഭിനയിക്കാൻ ഉദ്ദേശിക്കുന്നത് . ആ ചിത്രത്തിന് 20 കോടി എങ്കിലും മുതൽ മുടക്ക് വേണ്ടി വന്നേക്കാമെന്ന് അദ്ദേഹം പറയുന്നു . സിനിമ എടുക്കാൻ അറിയാമോ എന്നതല്ല കാശു മുടക്കാൻ ആളെ കിട്ടണം എന്നതാണ് പ്രധാന പ്രശ്നം.

Screenshot 1162

നടിമാരെ  കൂട്ടിക്കൊടുക്കാൻ മടിയില്ലെങ്കിൽ എത്ര പ്രൊഡ്യൂസറെ വേണമെങ്കിലും കിട്ടും. അങ്ങനെ ആരെങ്കിലും തന്നോട് വന്നാൽ പോടാ പുല്ലേ എന്നേ പറയൂ.  നായികമാരെ കൂട്ടിക്കൊടുക്കാൻ കഴിയാത്തതു കൊണ്ടാണ് താന്‍ സീരിയൽ പോലും ചെയ്യാതെ നിൽക്കുന്നത് എന്ന് ശാന്തിവള ദിനേശ് പറയുന്നു. നിരവധി പേരാണ് ശാന്തിവിള ദിനേശിന്റെ ഈ പരാമര്‍ശനത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.   അനവസരത്തിലുള്ള ഒരു പ്രസ്താവനായിപ്പോയി ഇത് എന്ന് വലിയൊരു വിഭാഗം അഭിപ്രായപ്പെട്ടു.