ഏറ്റവും വലിയ നഷ്ടം ഭാര്യയുടെ മരണമാണ്…എന്റെ രണ്ടു മക്കളും ഡോക്ടർമാർ ആകാൻ കാരണം ഭാര്യയാണ്… ഭാര്യയെ കുറിച്ച് വികാരാധീനനായി ജഗദീഷ്…

മലയാളികളുടെ പ്രിയ നടനായ ജഗദീഷിന്റെ ഭാര്യ ഡോക്ടർ പി രമ അടുത്തയാണ് രോഗബാധിതയായി മരണത്തിന് കീഴടങ്ങിയത്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു അവര്‍. ജഗദീഷിന്റെ ഒപ്പം പൊതു വേദികളിൽ വളരെ അപൂർവമായി മാത്രമേ ഭാര്യയും മക്കളും പ്രത്യക്ഷപ്പെടാറുള്ളൂ. ജഗദീഷിന്റെ ഭാര്യ കൂടുതലും ശ്രദ്ധ ചെലുത്തിരുന്നത് കരിയറിൽ ആയിരുന്നു. ഭാര്യയുടെ മരണ ശേഷം ഒരിക്കൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവരെ കുറിച്ച് വാചാലനായി.

തന്റെ രണ്ടു മക്കളും ഡോക്ടർമാരാണ്. അവർ ഡോക്ടേഴ്സ് ആകാനുള്ള പ്രധാന കാരണം ഭാര്യയാണ്. താൻ സിനിമയുടെ തിരക്കുമായി ഓടി നടക്കുമ്പോൾ മക്കളുടെ കാര്യത്തിൽ വേണ്ട എല്ലാ ശ്രദ്ധയും നൽകിയത് ഭാര്യയാണ്. ഗൃഹനാഥന്റെ ജോലിയും ഭാര്യ തന്നെ ആയിരുന്നു ചെയ്തത്. അതുകൊണ്ടു തന്നെ ഭാര്യയുടെ നഷ്ടം വളരെ വലുതാണ്.  വളരെ വലിയ പോസ്റ്റില്‍ നിൽക്കുന്ന വ്യക്തി ആയിരുന്നു  ഭാര്യ. അതിനിടയിൽ വീട്ടുകാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക എന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ആ സമയക്കുറവിനിടയിലും അവർ ഇതെല്ലാം ഭാഗിയായി നിര്‍വഹിച്ചു. 

Screenshot 1159

കുട്ടികൾ രണ്ടുപേരും ഡോക്ടർമാര്‍ ആയതിൽ വലിയ അഭിമാനമുണ്ട്. അവർ സോഷ്യലി കമ്മിട്ടഡായിട്ടുള്ള ഡോക്ടർസ് ആണ്. വളരെ സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്നു വച്ച് സർക്കാർ ആശുപത്രിയിലാണ് അവർ രണ്ടാളും ജോലി ചെയ്യുന്നത്. ഒരു അച്ഛന്‍ എന്ന നിലയിൽ അതിൽ അഭിമാനമുണ്ട്. മൂത്തമകൾ ചെന്നൈയിൽ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയാണ്. ഇളയ മകൾ തിരുവനന്തപുരം മെന്റൽ ഹോസ്പിറ്റലിൽ സൈക്കാട്രിസ്റ്റായി ജോലി നോക്കുകയാണെന്നും അദ്ദേഹം പറയുന്നു.