ചെറുപ്പത്തില്‍ താര പരിവേഷം കിട്ടിയതിന്റെ പല കുഴപ്പങ്ങളും ഉണ്ട്.. ബൈജു..

വ്യത്യസ്തമായ അഭിനയ ശേഷി കൈമുതലായുള്ള നടനാണ് ബൈജു. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്ന അദ്ദേഹം പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്താതെ പോയ കലാകാരനാണ്. ബാല താരമായി മലയാള സിനിമയിലേക്ക് കടന്ന വന്ന അദ്ദേഹം നന്നേ ചെറുപ്പത്തില്‍ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ കലാകാരനാണ്.  ഇടക്കു വച്ച് അഭിനയത്തിൽ നിന്നും പാടെ വിട്ടു നിൽക്കുന്ന സ്ഥിതി ഉണ്ടായി. നന്നേ ചെറുപ്പത്തിൽ തന്നെ താര പരിവേഷം കിട്ടിയതിന്റെ പല പ്രശ്നങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ബൈജു സമ്മതിക്കുന്നു. 24 വയസ്സിൽ വല്ലാത്ത ആശയ കുഴപ്പത്തിൽ ആയിട്ടുണ്ട്. വേറെ ഒന്നും ചെയ്യാൻ അറിയില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് ബൈജു പറയുന്നു.

Screenshot 1153

കുറെ നാൾ സിനിമയില്ലാത്ത സ്ഥിതി വന്നു. അന്ന് വസ്തുക്കച്ചവടം,  വണ്ടിക്കച്ചവടം, അങ്ങനെ പല പരിപാടികളും ചെയ്തു. പലപ്പോഴും സിനിമകൾ ഒന്നും കിട്ടാതെ വല്ലാത്ത നിരാശ ബാധിച്ചിരുന്നതായി ബൈജു പറയുന്നു. പഠിത്തവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.  ആകെ അറിയാവുന്ന തൊഴിൽ അഭിനയം മാത്രമായിരുന്നു. പക്ഷേ ആരും അതിലേക്ക് വിളിക്കാതിരുന്നപ്പോൾ വല്ലാത്ത സങ്കടം തോന്നി. പക്ഷേ ഒരിക്കലും അതൊന്നും പുറത്ത് കാണിച്ചിരുന്നില്ല. എന്നാൽ വ്യക്തിപരമായി ഇഷ്ടമുള്ള ചിലർ വിളിച്ചു നല്ല വേഷങ്ങൾ തന്നുവെന്ന് അദ്ദേഹം പറയുന്നു .

അതേ സംബന്ധിച്ച് ഒരുകാലത്തും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല എന്ന് ബൈജു പറയുന്നു. അച്ഛൻ ധനികന്‍ ആയിരുന്നു എങ്കിലും ചില ബിസിനസുകളിൽ വല്ലാതെ നഷ്ടം വന്നു. ഒടുവിൽ അച്ഛൻ മരിച്ചപ്പോൾ വീട് ജപ്തി ചെയ്യണമെന്ന സ്ഥിതി വന്നു. ആ കടം മുഴുവൻ വീട്ടിയതിന് താന്‍ ആയിരുന്നുവെന്ന് ബൈജു പറയുന്നു.