മമ്മൂട്ടി ബോക്സോഫ്ഫീസ്സില്‍ നിറഞ്ഞാടിയപ്പോള്‍ മോഹന്‍ലാല്‍ തകര്‍ന്നടിഞ്ഞു.. 2022 ൽ താര രാജാവിന് അടിതെറ്റിയതെങ്ങനെ… ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമോ…. ആരാധകര്‍ കാത്തിരിക്കുന്നു….

ബോക്സ് ഓഫീസിലെ മുടി ചൂടാ മന്നൻ ആയിരുന്നു മോഹൻലാൽ. സൂപ്പർ ഹിറ്റുകളുടെ തമ്പുരാൻ ആയിരുന്ന മോഹൻലാലിന് 2022 തിരിച്ചടികളുടെ വർഷമായിരുന്നു. താര രാജാവിന്റെ ഒരു ഹിറ്റ് പോലും 2022ല്‍  സംഭവിച്ചില്ല.

നാല് ചിത്രങ്ങളാണ് 2022ൽ ലാലേട്ടന്റെതായി പുറത്തു വന്നത്. രണ്ടെണ്ണം തീയറ്ററിൽ രണ്ടെണ്ണം റിലീസ് ആയത്. മോഹന്‍ലാലിന്‍റേതായി തിയേറ്ററിൽ റിലീസായ രണ്ട് ചിത്രങ്ങളും വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. പുലിമുരുകന്റെ വിജയത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബീ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട്, ഉദയ കൃഷ്ണയുടെ തന്നെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്നിവയാണ് തീയറ്ററിൽ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും അമ്പെ പരാജയപ്പെട്ടു. മോശം തിരക്കഥയും മോഹൻലാലിന്റെ കൃത്രിമം നിറഞ്ഞ അഭിനയവും ആണ് ചിത്രത്തിന്റെ നട്ടെല്ലൊടിച്ചത്. ആറാട്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ട്രോൾ ചെയ്യപ്പെട്ട ചിത്രമായി മാറി.

Screenshot 1148

പിന്നീട് ഓ ടി ടി യിൽ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് ബ്രോ ഡാഡിയും ട്വെല്‍ത്ത്   മാനും. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി. ട്വെല്‍ത്ത് മാന്‍ സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആണ്. സൂപ്പർ ഹിറ്റ് എന്ന് പറയാൻ കഴിക്കില്ലെങ്കിലും രണ്ടു ചിത്രങ്ങളും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് 2023നെ നോക്കിക്കാണുന്നത്. താര രാജാവിന്റെ ഉയർത്തെഴുന്നേൽപ്പാകും 2023 എന്നാണ് ആരാധകർ കരുതുന്നത്. താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രോജക്ടുകളാണ്. ഏതായാലും കാത്തിരുന്ന് കാണാം എന്നേ പറയാൻ കഴിയൂ.